കുഞ്ഞിന് മുലയൂട്ടി ട്രാൻസ്ജെൻഡർ യുവതി

വാഷിങ്​ടൺ: ലോകത്താദ്യമായി കുഞ്ഞിന് മുലയൂട്ടി ചരിത്രത്തിൽ ഇടംനേടുകയാണ് 30 വയസ്സുള്ള ട്രാൻസ്ജെൻഡർ യുവതി. പ്രസവശേഷം കുഞ്ഞിന് മുലയൂട്ടാൻ ത​​െൻറ പങ്കാളി വിസമ്മതിച്ചതിനെ തുടർന്ന്​ യുവതി വിചിത്ര ആവശ്യവുമായി ഡോക്ടർമാരെ സമീപിക്കുകയായിരുന്നു. 

തനിക്ക് കുഞ്ഞിനെ മുലയൂട്ടണമെന്ന്​ പറഞ്ഞ യുവതി, സംഭവിക്കാവുന്ന ഏത്​ ഭവിഷ്യത്തും േനരിടാൻ  ഒരുക്കമാണെന്ന്​ വ്യക്​തമാക്കി. മാസങ്ങൾ നീണ്ട ഹോർമോൺ ചികിത്സകളുടെ ഫലമായി ഒടുവിൽ മുലയൂട്ടൽ സാധ്യമായപ്പോൾ ചരിത്രം വഴിമാറി. 

വൈദ്യശാസ്ത്രത്തിലെ ആദ്യത്തേതും അപൂര്‍വവുമായ നേട്ടമാണിതെന്നാണ് ന്യൂയോർക്കിലെ മൗണ്ട് സിനായി ഹോസ്പിറ്റൽ സ​െൻറർ ഫോർ ട്രാൻസ്ജെൻഡർ മെഡിസിൻ ആൻഡ് സർജറി വിഭാഗത്തിലെ എൻഡോക്രൈനോളജിസ്​റ്റ്​ ഡോ. തമാര്‍ റെയിസ്മാന്‍ വിശേഷിപ്പിച്ചത്. മുലപ്പാലില്ലാത്ത സ്ത്രീകളിൽ ചെയ്യാറുള്ള ഹോർമോൺ ചികിത്സ ഉൾപ്പെടെയുള്ളവയാണ് ട്രാൻസ്​ജെൻഡർ യുവതിയിലും നടത്തിയത്. 

ഈ നേട്ടം ട്രാൻസ്ജെൻഡേഴ്സിനെ പൂർണതോതിൽ പ്രത്യുൽപാദനശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്ക്​ അടുപ്പിക്കുന്നതായി ഡോ. തമാർ പറഞ്ഞു. അതേസമയം, പ്രോസ്​റ്റേറ്റ് കാൻസർ പോലുള്ള രോഗങ്ങൾക്ക്​ ഹോർമോൺ ചികിത്സ നടത്തിയ പുരുഷന്മാരിൽ മുലപ്പാൽ ഉൽപാദനം നടക്കാറുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. 
 

Tags:    
News Summary - Transgender Lady Feed Baby - Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.