കൂടുതൽ കരയുന്ന കുട്ടികൾ  ബ്രി​ട്ട​നി​ലും കാ​ന​ഡ​യി​ലും

ലണ്ടൻ: കരച്ചിലിെൻറ കാര്യത്തിൽ ബ്രിട്ടൻ, കാനഡ, ഇറ്റലി എന്നിവിടങ്ങളിലെ കുട്ടികളെ തോൽപിക്കാൻ മറ്റൊരു സ്ഥലത്തെയും കുട്ടികൾക്കാവില്ലെന്ന് പുതിയ പഠനം. നവജാത ശിശുക്കളുടെ കരച്ചിലിനെക്കുറിച്ച് അന്താരാഷ്ട്ര പട്ടിക തയാറാക്കാൻ ആദ്യമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തലുള്ളത്. യു.കെയിലെ വാർവിക് സർവകലാശാലയിലെ ഗവേഷകരുടേതാണ് പഠനം. ലോകത്തെ മറ്റേത് സ്ഥലത്തുള്ള കുട്ടികളേക്കാളും കൂടുതൽ കരയുന്നത് ഇൗ രാജ്യങ്ങളിലെ കുട്ടികളാണെന്ന് പഠനം പറയുന്നത്. 

ആദ്യത്തെ മൂന്നു മാസങ്ങളിൽ കുട്ടികളുെട കരച്ചിലിെൻറ സാധാരണ തോത് കണ്ടെത്തുന്നതിനാണ് പഠനം നടത്തിയത്. യു.കെയിൽ 28 ശതമാനം കുട്ടികളും ആദ്യത്തെ രണ്ടാഴ്ചയോളം നിരന്തരമായി കരുന്നതായി കണ്ടെത്തി. ഒരു ദിവസം മൂന്നു മണിക്കൂറിലധികവും ആഴ്ചയിൽ കുറഞ്ഞത് മൂന്ന് ദിവസവും വെച്ച് കുട്ടികൾ കരയുന്നുണ്ട്. കാനഡയിൽ 34.1 ശതമാനം കുട്ടികൾ മൂന്നു മുതൽ നാല് ആഴ്ച വരെയും ഇറ്റലിയിൽ 20.9 ശതമാനം കുട്ടികൾ എട്ടു മുതൽ ഒമ്പത് ആഴ്ച വരെയും കരച്ചിൽ തുടരുന്നു. 

താരതമ്യേന കുറഞ്ഞ അളവിൽ കരച്ചിലും ബഹളവുമുണ്ടാക്കുന്നത് ഡെന്മാർക്കിലെയും ജർമനിയിലെയും കുട്ടികളാണ്. ഡെന്മാർക്കിൽ  5.5 ശതമാനം കുട്ടികളും ജർമനിയിൽ 6.7 ശതമാനം കുട്ടികളും മൂന്നു മുതൽ നാല് ആഴ്ച വരെ കരയുന്നതായാണ് കണ്ടെത്തിയത്. കുട്ടികൾ ആദ്യത്തെ രണ്ട് ആഴ്ചകളിൽ ദിവസവും രണ്ടു മണിക്കൂറോളം നേരം കരയുന്നതായും ഗവേഷകൻ പറഞ്ഞു. ഇത് 16ാമത്തെ ആഴ്ചയാകുേമ്പാഴേക്കും ഒരു മണിക്കൂർ 10 മിനിറ്റായി ചുരുങ്ങും. കുറഞ്ഞ തോതിൽ കരയുന്ന കുട്ടികളുള്ള പ്രദേശത്തെ സംസ്കാരം അറിയുന്നതിലൂടെ കൂടുതൽ കണ്ടെത്തൽ നടത്താനാകുമെന്ന് വാർവിക് സർവകലാശാല ഗവേഷകൻ ഡീടർ വോൾക് അഭിപ്രായപ്പെട്ടു. വളർത്തുന്ന രീതി, ഗർഭാവസ്ഥയിലെ അനുഭവങ്ങൾ, ജനിതക മാറ്റങ്ങൾ എന്നിവയാകാം കരച്ചിലിെൻറ തോതിലെ വ്യത്യാസത്തിെൻറ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 
Tags:    
News Summary - British babies top world 'crying chart'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.