ചെമ്പ് പാത്രത്തിലെ വെള്ളമാണോ കുടിക്കുന്നത്‍? എങ്കിൽ ശ്രദ്ധിക്കണം

ചെമ്പ് പാത്രത്തിലെ വെള്ളം കുടിക്കുന്ന പാരമ്പര്യം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. രാത്രി മുഴുവൻ ചെമ്പിൽ സൂക്ഷിച്ച വെള്ളം പ്രത്യേകിച്ച് രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. ചെമ്പ് വിവിധ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ ഇത് എല്ലാവർക്കും അനുയോജ്യമല്ല. ചില സന്ദർഭങ്ങളിൽ ചെമ്പ് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ചെമ്പ് കലർന്ന വെള്ളം പലപ്പോഴും നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പ്രകൃതിദത്ത പരിഹാരമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഇത് കരൾ അല്ലെങ്കിൽ വൃക്ക തകരാറുകൾ ഉള്ള വ്യക്തികൾ ഒഴിവാക്കണമെന്ന് ആയുർവേദ വിദഗ്ദ്ധയായ ദീക്ഷ ഭവസാറിന്റെ അഭിപ്രായപ്പെടുന്നു.

​ശരീരത്തിന് വളരെ കുറഞ്ഞ അളവിൽ മാത്രമേ ചെമ്പ് ആവശ്യമായിട്ടുള്ളൂ. ചെമ്പ് പാത്രത്തിൽ വെള്ളം കൂടുതൽ നേരം സൂക്ഷിക്കുമ്പോൾ വെള്ളത്തിൽ ചെമ്പിന്‍റെ അംശം വർധിക്കാൻ സാധ്യതയുണ്ട്. ഇത് ചിലപ്പോൾ ശരീരത്തിൽ ചെമ്പിന്‍റെ അളവ് കൂടാൻ കാരണമാകും. ഈ അവസ്ഥയെ ‘കോപ്പർ ടോക്സിസിറ്റി’ എന്ന് പറയുന്നു. ​അമിതമായ ചെമ്പ് വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം എന്നിവക്ക് കാരണമാകും. ഇത് ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിച്ചേക്കാം.

അമിതമായി ചെമ്പ് ശരീരത്തിൽ എത്തിയാൽ അത് കരളിനെയും വൃക്കകളെയും ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. ഈ അവയവങ്ങളാണ് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ പ്രധാനമായും പ്രവർത്തിക്കുന്നത്. ​ചെമ്പ് പാത്രങ്ങൾ ശരിയായ രീതിയിൽ വൃത്തിയാക്കിയില്ലെങ്കിൽ പാത്രങ്ങളിൽ അഴുക്കും ബാക്ടീരിയകളും അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ​വിൽസൺസ് രോഗം (Wilson's disease) എന്ന ജനിതക രോഗമുള്ളവർക്ക് ചെമ്പ് ശരീരത്തിൽ നിന്ന് പുറന്തള്ളാനുള്ള കഴിവ് കുറവായിരിക്കും. അതിനാൽ ഇവർ ചെമ്പ് പാത്രത്തിൽ നിന്ന് വെള്ളം കുടിക്കുന്നത് വളരെ അപകടകരമാണ്. ഇത് ശരീരത്തിൽ ചെമ്പ് അടിഞ്ഞുകൂടി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഗർഭിണികൾ ഡോക്ടറെ സമീപിക്കാതെ ചെമ്പ് പാത്രങ്ങളിൽ നിന്നുള്ള വെള്ളം കുടിക്കാൻ പാടില്ല. അതുപോലെ കൊച്ചുകുട്ടികൾക്കും ഡോക്ടറുടെ നിർദേശം പ്രകാരം മാത്രമേ ഈ വെള്ളം അവരുടെ ദിനചര്യയിൽ ഉൾപ്പെടുത്താൻ പാടുള്ളു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നാരങ്ങാവെള്ളം, വിനാഗിരി, തക്കാളി നീര്, പുളി തുടങ്ങിയ അസിഡിറ്റി ഉള്ള വസ്തുക്കൾ ഒരിക്കലും ചെമ്പ് പാത്രങ്ങളിൽ സൂക്ഷിക്കരുത്. ഇത് ചെമ്പ് വേഗത്തിൽ ലയിക്കാൻ കാരണമാകും. അതുപോലെ പാലും പാലുൽപ്പന്നങ്ങളും ചെമ്പ് പാത്രങ്ങളിൽ സൂക്ഷിക്കരുത്. ചെമ്പ് പാത്രത്തിൽ വെള്ളം എട്ട് മണിക്കൂറിൽ കൂടുതൽ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. ഉപയോഗശേഷം ​പാത്രം ദിവസവും നന്നായി വൃത്തിയാക്കി ഉപയോഗിക്കുക. മിതമായ അളവിൽ ഉപയോഗിച്ചാൽ ചെമ്പ് പാത്രത്തിലെ വെള്ളം കുടിക്കുന്നത് ആരോഗ്യകരമാണ്. എന്നാൽ അമിത ഉപയോഗം ദോഷകരമായേക്കാം. 

Tags:    
News Summary - Twice Before Drinking Copper Water! People Who Should Avoid It

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.