തലവേദനക്ക് പല്ലുഡോക്ടറെ കാണണമോ..?

ഇൗ ചോദ്യം വായനക്കാർ തമാശയായി എടുക്കാനാണ്​ സാധ്യത. പൊതുവെ എല്ലാവരും തലവേദന വന്നാൽ ഒരു ഫിസിഷ്യനെയോ, കൂടുതൽ പ ്രശ്​നങ്ങൾ ഉണ്ടെങ്കിൽ ഒരു ന്യൂറോളജിസ്​റ്റിനെയോ ഇ.എൻ.ടി വിദഗ്​ധനെയോ കാണുമായിരിക്കും. ചിലപ്പോൾ ഒരു കണ്ണ്​ ഡോക്​ടറെയും കണ്ടേക്കും. എന്നാൽ, പല്ലു ഡോക്​ടറെ കാണാനുള്ള സാധ്യത തീരെയില്ല. എന്നാൽ, ഇൗ ധാരണ മാറ്റേണ്ട സമയമായി എന്നാണ്​ വൈദ്യശാസ്​ത്രത്തിൽ ഒരു പതിറ്റാണ്ടിന്​ ശേഷമുണ്ടായ മാറ്റങ്ങൾ സൂചിപ്പിക്കുന്നത്​.

ന്യൂറോ മസ ്​കുലർ ഡ​െൻറിസ്​ട്രി എന്ന പുതിയ വൈദ്യശാസ്​ത്ര വിഭാഗമാണ്​ ഇത്തരം പ്രശ്​നങ്ങൾ കൈകാര്യം ചെയ്യുന്നത്. തലവേദന മാത ്രമല്ല, ചെവിവേദന, കണ്ണുവേദന, കഴുത്തു വേദന, തോളെല്ല്​ വേദന, ന​െട്ടല്ല്​ വേദന എന്നിങ്ങനെയുള്ള വേദനകൾക്ക്​ ചിലപ് പോഴൊക്കെ കാരണം നമ്മുടെ താടിയെല്ലുകളിൽ സംഭവിക്കുന്ന പ്രശ്​നങ്ങളാണ്​. ഭക്ഷണം ചവച്ചരക്കുവാൻ നാം ആശ്രയിക്കുന ്ന താടിയെല്ലുകളുടെ സന്ധിയിലും സന്ധിയുമായി ബന്ധപ്പെട്ട നിരവധി പേശികളിലുമുണ്ടാവുന്ന ക്രമക്കേടുകൾ ശരീരത്തി​​ െൻറ ഇത്തരം ഭാഗങ്ങളിലുണ്ടാവുന്ന അസഹ്യമായ വേദനകൾക്ക്​ കാരണമാവാറുണ്ട്​. പലപ്പോഴും പലതരത്തിലുള്ള ചികിത്സകൾ ചെയ്​തിട്ടും വിട്ടുമാറാത്ത വേദനകൾക്ക്​ കാരണം താടിയെല്ലുകളുടെ സന്ധി​ (Temporomandibular joint) യിൽ ഉണ്ടാവുന്ന പ്രശ്​നങ്ങളാണ്​.

മുഖത്ത്​ ചെവികളുടെ തൊട്ടുതാഴെയായാണ്​ ഇൗ സന്ധി സ്ഥിതി ചെയ്യുന്നത്​. കാൽമുട്ടുകൾ, ​കൈമുട്ടുകൾ, കഴുത്ത്​ എന്നിവ പോലെ മനുഷ്യശരീരത്തിൽ ഏറ്റവുമധികം ജോലിചെയ്യാൻ ബാധ്യസ്ഥമായ ഒരു ഭാഗമാണിത്​. സംസാരിക്കു​േമ്പാഴും ഭക്ഷണം ചവച്ചരച്ച്​ കഴിക്കു​േമ്പാഴും ഇടവിടാതെ പ്രവർത്തിക്കുന്ന ഇൗ സന്ധിക്ക്​ തേയ്​മാനമോ പരിക്കുകളോ സംഭവിച്ചുകഴിഞ്ഞാൽ ഇൗ ഭാഗവുമായി ബന്ധപ്പെട്ട പേശികളെ അതു​ ബാധിക്കുകയും ബന്ധപ്പെട്ട അവയവത്തിൽ വേദന സൃഷ്​ടിക്കുകയും ചെയ്യും.

ഒരു വ്യക്തി ഭക്ഷണം കഴിക്കുേമ്പാൾ കീഴ്താടിയെല്ല് ചലിക്കുകയും ബലം പ്രയോഗിക്കുകയും ചെയ്യുന്നു. താടിയെല്ലുകളുടെ സ്വാഭാവികമായ ആരോഗ്യത്തിന്​ വായുടെ രണ്ട്​ വശങ്ങളിലുമുള്ള താടിയെല്ലുകൾക്ക്​ ഒരു സന്തുലിതാവസ്ഥ ആവശ്യമുണ്ട്​. ഇതു​ നഷ്​പ്പെട്ടാൽ ഒരു ഭാഗത്തിന്​ ജോലിഭാരം കൂടുകയും അവിടെ തേയ്​മാനം അടക്കമുള്ള പ്രശ്​നങ്ങൾ ഉണ്ടാവുകയും ചെയ്യും. ഉദാഹരണത്തിന്​, ഒരു പല്ലിന്​ പോടുണ്ടെങ്കിൽ പ്രശ്​നം ചികിത്സിച്ച്​ പരിഹരിക്കാതെ ​േപാടുള്ള പല്ലിനെ ഒഴിവാക്കി ഭക്ഷണം ചവച്ചരക്കാൻ വ്യക്തി ശീലിക്കുന്നു. ഫലമോ ആ ഭാഗത്തിന്​ ജോലിഭാരം കൂടുകയും താടിയെല്ലുകളുടെ സംതുലിതാവസ്ഥ നഷ്​ടമാവുകയും ചെയ്യുന്നു. ഇൗ അവസ്ഥയാണ്​ തുടർന്ന്​ വേദനകളായി പേശികളിലൂടെ വിവിധ ഭാഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്​. ഇത്തരം വേദനകളുടെ മൂലകാരണം പ​ലപ്പോഴും സാധാരണ വൈദ്യപരിശോധനകളിലൂടെ മനസ്സിലാക്കാൻ കഴിയാറില്ല. എക്​സ്​റേ, സി.ടി, എം.ആർ.​െഎ സ്​കാനുകൾ എന്നിവയിലൊന്നും പ്രശ്​നം കണ്ടെത്താന​ും കഴിയാറില്ല.

അതേസമയം, ന്യൂറോ മസ്​കുലർ ഡെന്‍റിസ്​ട്രിയിൽ വിദഗ്​ധനായ ഒരു ഡോക്​ടർക്ക്​ ഇൗ പ്രശ്​നം എളുപ്പത്തിൽ കണ്ടെത്താനും പരിഹരിക്കാനും കഴിയും. സാധാണ ഭക്ഷണം ചവച്ചരക്കു​േമ്പാൾ താ​ഴത്തെ താടിയെല്ലുകൾ മാത്രമാണ്​ ചലിക്കുന്നത്​. മുകളി​െല താടിയെല്ലുകൾ തലയോട്ടിയുമായി ചേർന്ന്​ അനങ്ങാതിരിക്കുന്നു. അതുകൊണ്ടുതന്നെ ചവക്കുന്നതിലെ ​ചെറിയ വൈകല്യങ്ങൾ പോലും പിന്നീട്​ അധികരിച്ച്​ താടിയെല്ലുകളുടെ സന്ധികളെ കേടുവരുത്താറുണ്ട്​. വായ്​ അടക്കാനോ തുറക്കാനോ പ്രയാസം, വേദന, വായ്​ അടക്കാനോ തുറക്കാനോ കഴിയാതെവരുക, തലചുറ്റൽ, ചെവിയിൽ മൂളൽ തുടങ്ങിയ പ്രശ്​നങ്ങളും ഇതുമൂലം കണ്ടുവരാറുണ്ട്​. വായ്​ തുറക്കു​േമ്പാഴും അടക്കു​േമ്പാഴും ചെവികളുടെ താ​െഴയുള്ള ഭാഗത്തുനിന്ന്​ നേരിയ ശബ്​ദമുണ്ടാകുന്നതും രോഗലക്ഷണമാണ്​.

പൊതുവിൽ നമ്മുടെ നാട്ടിൽ കേടുവന്ന പല്ലെടുത്ത്​ കളയുന്നത്​ സാധാരണമാണ്​. എടുത്തു കളഞ്ഞ ഭാഗത്ത്​ പല്ല്​ വെക്കണമെന്ന്​ ഡോക്​ടർ പറഞ്ഞാലും ഭൂരിപക്ഷം പേരും നഷ്​ടപ്പെട്ട പല്ല്​ മറ്റുള്ളവർ കാണാത്ത സ്ഥലത്താണെങ്കിൽ പുതിയ പല്ല്​ ഘടിപ്പിക്കാൻ താൽപര്യം കാണിക്കാറില്ല. ഇത്തരം അവസരത്തിൽ പല്ലെടുത്ത് കളഞ്ഞ്​ മുറിവ് ഉണങ്ങിക്കഴിഞ്ഞാൽ നമ്മളറിയാതെ ഭക്ഷണം ചവച്ചരക്കുന്ന സ്ഥലം മാറ്റുന്നു. തുടർന്ന്​ എന്തു കഴിച്ചാലും അത്​ ഒരു ഭാഗത്തുമാത്രമായി ചവച്ച് ശീലിക്കും. ഇതു​ തുടരു​േമ്പാൾ ആ ഭാഗത്തെ സന്ധികൾക്ക്​ തേയ്​മാനമോ പേശികൾക്ക്​ ബുദ്ധിമു​േട്ടാ ഉണ്ടാവും. ഏതു പ്രായത്തിലുള്ളവർക്കും ഇത്തരം പ്രശ്​നങ്ങൾ ഉണ്ടാവാം. മൂക്കിനുള്ളിൽ ദശ വന്ന് ശ്വാസം മൂക്കിലൂടെ എടുക്കാതെ വായ്​ തുറന്ന്​ ഉറങ്ങുന്നവർ, ഉറക്കത്തിൽ പല്ല് കടിക്കുന്നവർ, കൂർക്കംവലിക്കുന്നവർ, ഉറക്കത്തിൽ ശ്വാസം നിലച്ച്​ ഞെട്ടിയുണരുന്നവർ തുടങ്ങിയ പ്രശ്​നമുള്ളവർക്ക്​ തലവേദന, കഴുത്തു വേദന, തോളെല്ല്​ വേദന തുടങ്ങിയവ വരുകയും പ്രാഥമിക ചികിത്സകൾകൊണ്ട്​ ആശ്വാസം ലഭിക്കാതെ വരുകയും ചെയ്യു​േമ്പാൾ ന്യൂറോ മസ്​കുലർ ഡ​െൻറിസ്​ട്രിയിലെ ഡോക്​ട​റെ സമീപിക്കേണ്ടതാണ്​. താടിയെല്ലി​െൻറ ഘടനമാറുേമ്പാൾ വായ്​ക്കകത്തെ നാക്കി​െൻറ കിടപ്പ് പിറകിലേക്ക്​ മാറുകയും ഉറങ്ങു​േമ്പാൾ ശ്വാസനാളം അടഞ്ഞ്​ ഒാക്സിജൻ കുറഞ്ഞ് ശ്വാസം ലഭിക്കാതെ ഞെട്ടിയുണരുകയും ചെയ്യുന്നു. ഇൗ പ്രശന്​ത്തിലെ അടിസ്​ഥാന കാരണം പലപ്പോഴും താടിയെല്ലുകളുടെ ഘടനയിൽ വരുന്ന വ്യതിയാനങ്ങളാണ്​.

ഒരു ന്യൂറോ മസ്​കുലർ ഡെന്‍റിസ്​ട്രി വിഭാഗത്തിലെ ഡോക്​ടർക്ക്​ മുഖത്തെ പേശികളിൽ അമർത്തിനോക്കി പ്രശ്​നം എളുപ്പത്തിൽ മനസ്സിലാക്കാം. കൂടാതെ, പ്രത്യേക സെൻസറുകൾ അടങ്ങിയ ഉപകരണത്തിൽ രോഗിയെക്കൊണ്ട്​ ശക്തിയായി കടിപ്പിച്ചും താടിയെല്ലുകളുടെ പ്രശ്​നങ്ങൾ മനസ്സിലാക്കാനാവും. തുടർന്ന്​ താടിയെല്ലുകൾ ക്രമീകരിക്കാനുള്ള വ്യായാമ മുറകളും പേശികളെ അയച്ചുവിടാനുള്ള മരുന്നുകളും ഉപയോഗിച്ച്​ ചികിത്സ നടത്താവുന്നതാണ്​. അപൂർവം കേസുകളിൽ ശസ്​ത്രക്രിയകളും ആവശ്യമാവാറുണ്ട്​.
വായ്​ തുറന്ന് അടക്കുക മാ​ത്രമല്ല ആഹാരം കഴിക്കു​േമ്പാൾ താടിയെല്ലിനെ മുന്നോട്ടും പിറകോട്ടും ചലിപ്പിക്കുന്ന സങ്കീർണമായ സന്ധിയാണിത്​​. ഉത്​കണ്​ഠ, മാനസിക സമ്മർദം തുടങ്ങിയവമൂലം പല്ലുകൾ അമർത്തിഞെരിക്കുന്നതും പ്രശ്​നങ്ങൾ സൃഷ്​ടിക്കും. ഇവിടെയുള്ള പേശികൾക്കും അസ്ഥികൾക്കും പ്രശ്​നങ്ങൾ ഉണ്ടെങ്കിൽ വ്യക്തിക്ക്​ കോട്ടുവായ് വരുേമ്പാഴും കടുത്ത വേദന അനുഭവപ്പെടാം. അതുകൊണ്ടുതന്നെ വിദഗ്​ധ ചികിത്സകൾക്ക്​ ശേഷവും മുഖത്തെ പേശികളുമായി ബന്ധപ്പെട്ട വേദനകൾ വിട്ടുമാറാതെ നിലനിൽക്കുന്നുണ്ടെങ്കിൽ ഉടൻതന്നെ ഇൗ രംഗത്തുള്ള ഒരു ന്യൂറോ മസ്​കുലർ ഡ​െൻറിസ്​ട്രി വിഭാഗത്തിലെ ഡോക്​ടറെ കാണാൻ മടിക്കരുത്​.

Tags:    
News Summary - Temporomandibular joint issues-health article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.