ഒാടി കുറക്കാം മുട്ടു തേയ്​മാനം

കാൽ മുട്ടി​െൻറ ആരോഗ്യം സംരക്ഷിക്കാൻ ഒാട്ടം നല്ലതെന്ന്​ പഠനങ്ങൾ. ഒാടുന്നത്​ സന്ധി വേദനയും മുട്ടു തേയ്​മാനം ഉണ്ടാകാനുള്ള സാധ്യതയും കുറക്കുമെന്നാണ്​ അമേരിക്കയിലെ ബ്രിഗം യങ്​ സർവകലാശാല നടത്തിയ പഠനത്തിൽ തെളിഞ്ഞത്​. യൂ​േറാപ്യൻ ജേണലായ അപ്ലൈഡ്​ ഫിസിയോളജിയിലാണ്​ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്​.

18നും 35നും ഇടയിൽ പ്രായമുള്ള നിരവധി സ്​​ത്രീകളിലും പുരുഷൻമാരിലും  നടത്തിയ പഠനത്തിൽ നിന്നാണ്​​ ഇൗ നിഗമനത്തിലെത്തിയത്​. ഒാടുന്നതിനു മുമ്പും ഒാടിയതിനു ശേഷവും വേദനയുണ്ടാക്കുന്ന ഘടകങ്ങൾ ​കാൽമുട്ട്​ സന്ധിയിലെ ദ്രവത്തിൽ പ്രവർത്തിക്കുന്നത്​ നരീക്ഷിച്ചാണ്​ നിഗമനത്തിലെത്തിയത്​.

30 മിനുട്ട്​ നേരത്തെ ഒാട്ടത്തിനു ശേഷം വരുന്നവരിലെ കാൽമുട്ട്​ സന്ധിയിലെ ദ്രവത്തി​െൻറ വേദനയുണ്ടാക്കുന്ന ഘടകങ്ങളുടെ സാന്ദ്രത കുറവാ​െണന്ന്​ കണ്ടെത്തി.

ആരോഗ്യവാൻമാരായ യുവാക്കളിൽ വ്യായാമം വേദന കുറക്കുന്ന അന്തരീക്ഷം സൃഷ്​ടിക്കുന്നുണ്ടെന്നാണ്​ കണ്ടെത്തിയതെന്ന്​ ഗവേഷണം നടത്തിയ സംഘത്തി​െൻറ തലവൻ റോബർട്ട്​ ​ൈഹൽദാൽ പറയുന്നു.

Tags:    
News Summary - Running Is Actually Good For The Knees: Study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.