Posted On
date_range Updated On
date_range കോംഗോ പനി: അതിർത്തികളിലും ആശുപത്രികളിലും ജാഗ്രത നിർദേശം നൽകി -കെ.കെ. ഷൈലജ
തിരുവനന്തപുരം: സംസ്ഥാനത്ത് കോംഗോ പനി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ അതിർത്തികളിലും ആശുപത്രികളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ. ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
കന്യാകുമാരിയിൽ നിന്നും ട്രെയിൻ മാർഗമാണ് രോഗി എത്തിയത്. ഇയാളെ തൃശൂർ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. രോഗം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇത് മറ്റുള്ളവരിലേക്ക് പടരില്ലെന്നാണ് വിശ്വാസമെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.