????? ?? ????????? ??????????? ???????????????? ??????? ????????????? ????????? ???? ?????????????. ???????? ????????? ????????? ?????? ?????? ????????????? ????? ?????????? ??????????????? ????????????? ?????????? ?????????. ???????? ??????????????? ???????????????? ??????????????????? ???????

വീട്ടിലേക്ക്​ മടങ്ങാം; കരുതലോടെ


*ഡിറ്റർജൻറ്, സോപ്പ്, സോപ്പ് ലായനി എന്നിവ ഉപയോഗിച്ച് എല്ലായിടവും വൃത്തിയായി തുടച്ചെടുക്കണം. 
*ബ്ലീച്ചിങ് പൊടി ഉപയോഗിച്ച് വൃത്തിയാക്കരുത്. ക്ലോറിൻ ലായനിയാണ് ഇതിനായി വേണ്ടത്. 
*ആറ്​ ടീസ്പൂൺ ബ്ലീച്ചിങ് പൗഡർ കുഴമ്പുരൂപത്തിലാക്കി, ഒരു ലിറ്റർ വെള്ളം ചേർക്കുക. നന്നായി കലക്കി 10 മിനിറ്റ് ഊറാൻ വെച്ച് തെളി എടുക്കുക. ലായനി നിലത്ത്/പരിസരത്ത് ഒഴിച്ച് അരമണിക്കൂർ അണുനശീകരണത്തിനായി കാത്തിരിക്കുക.
*കിണറിൽ ക്ലോറിേനഷൻ നടത്താൻ ഒരു പടവിന് ഒരു തീപ്പെട്ടിക്കൂട് അളവിൽ വേണം ബ്ലീച്ചിങ് പൗഡർ എടുക്കാൻ. സൂചിപ്പിച്ച രീതിയിൽ തയാറാക്കി കിണറ്റിൽ കലക്കുക, ഒന്നിടവിട്ട ദിവസങ്ങളിൽ ആവർത്തിക്കുക. 
*കക്കൂസും കുളിമുറിയും ശുചിയാക്കൽ ഏറെ പ്രധാനമാണ്. വെള്ളം നന്നായി ഫ്ലഷ് ചെയ്തിട്ടുവേണം ലായനികൾ ഉപയോഗിച്ച് വൃത്തിയാക്കാൻ. കൊതുകും മറ്റും വളരാനും രോഗം പരത്താനും ഏറെ സാധ്യതയുള്ള ഇടമാണിത്. 
*​കൈയിലോ കാലിലോ മുറിവുള്ളവർ പ്ലാസ്​റ്റർ കൊണ്ട് കെട്ടിവേണം ജോലിയിലേർപ്പെടാൻ. മുറിവുമായി അഴുക്കുവെള്ളത്തിലേക്കിറങ്ങരുത്. 
*രോഗബാധിതർ ശുചീകരണത്തിനിറങ്ങരുത്. 
*വീടും പരിസരവും കിണറുമെല്ലാം പൂർണമായും അണുമുക്തമാക്കിയ ശേഷമേ താമസം തുടങ്ങാവൂ. 

ഡോ. ടി. ജയകൃഷ്ണൻ
അഡീഷനൽ പ്രഫസർ, കമ്യൂണിറ്റി മെഡിസിൻ വിഭാഗം
മഞ്ചേരി മെഡിക്കൽ കോളജ്
 

Tags:    
News Summary - heavy rain disaster in kerala- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.