തേഞ്ഞിപ്പലം: അർബുദം, അൽഷൈമേഴ്സ് നാഡീ രോഗങ്ങളുടെ ചികിത്സക്ക് കഞ്ചാവുചെടിയില്‍ അടങ്ങിയിരിക്കുന്ന കന്നാബിനോയ്ഡ് ഫലപ്രദമാണെന്ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്ന ദേശീയ സസ്യശാസ്ത്ര സമ്മേളനത്തില്‍ പ്രബന്ധം. ദേശീയ സസ്യശാസ്ത്ര ഗവേഷണകേന് ദ്രത്തിലെ ഡോ. സരോജ്കാന്ത് ബാരിക്കും ഡോ. സുധീര്‍ ശുക്ലയുമാണ് ഇതുസംബന്ധിച്ച പ്രബന്ധം അവതരിപ്പിച്ചത്. കഞ്ചാവുചെടിയില്‍നിന്ന് ലഭിക്കുന്ന എണ്ണ, പിണ്ണാക്ക് എന്നിവ സൗന്ദര്യവര്‍ധക ഉല്പന്ന വ്യവസായത്തിന് ഏറെ സഹായകമാെണന്നും അവര്‍ പറഞ്ഞു.
കീടനാശിനികളുടെയും രാസവസ്തുക്കളുടെയും അമിതമായ ഉപയോഗം പരാഗജീവികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കിയിട്ടുണ്ടെന്നും ഇത് ഭക്ഷ്യോല്പാദനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും ഡല്‍ഹി സര്‍വകലാശാല പ്രഫസറും ബംഗളൂരു അശോക് ട്രസ്റ്റിലെ ശാസ്ത്രജ്ഞനുമായ ഡോ. കെ.ആര്. ശിവണ്ണ അഭിപ്രായപ്പെട്ടു. പരാഗകാരികളുടെ കുറവ് പരിഹരിച്ചാല്‍ കാര്ഷികോല്പാദനം 70 ശതമാനം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കല്‍ക്കത്ത ബോസ് ഇൻസ്റ്റിറ്റ്യൂട്ട് മുന്‍ പ്രഫസര്‍ അമിതാപല്, ലഖ്നോവിലെ ഡിഫന്‍സ് റിസർച് ആൻഡ് െഡവലപ്മെൻറ് ഓര്‍ഗനൈസേഷനിലെ ശാസ്ത്രജ്ഞന് രാജേഷ് അറോറ, ഗോരഖ്പുര്‍ സര്‍വകലാശാലയിലെ സയൻറിസ്റ്റ് എന്‍.എന്‍. ത്രിവേദി, ഇന്സയിലെ മുതിര്‍ന്ന ഗവേഷകന് ഉമേഷ് സി. ലവാനിയ, പ്രഫ. കൃഷ്ണേന്ദു ആചാര്യ (കൊല്‍ക്കത്ത സര്‍വകലാശാല), പ്രഫ. എ.എസ്. രാഘവേന്ദ്ര (ഹൈദരാബാദ് സര്‍വകലാശാല) തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സമ്മേളനം വെള്ളിയാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.