ഒ​റ്റ​നാ​ൾ; 4987 പോ​സി​റ്റി​വ്; ഇന്ത്യയിൽ​ കോവിഡ്​ വ്യാപനത്തിൽ റെക്കോഡ്​ 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ  പ്ര​തി​ദി​ന കോ​വി​ഡ്​ രോ​ഗ​വ്യാ​പ​ന​ത്തി​ൽ റെ​ക്കോ​ഡ്​ വ​ർ​ധ​ന. ശ​നി​യാ​ഴ്​​ച രാ​വി​ലെ എ​ട്ടു​മു​ത​ൽ ഞാ​യ​ർ രാ​വി​ലെ എ​ട്ടു​വ​രെ​യു​ള്ള 24 മ​ണി​ക്കൂ​റി​ൽ 4,987 പേ​ർ രോ​ഗ​ബാ​ധി​ത​രാ​യി. 120 പേ​ർ മ​രി​ച്ചു. മ​ഹാ​രാ​ഷ്​​ട്ര​യി​ലും ഗു​ജ​റാ​ത്തി​ലും ത​മി​ഴ്​​നാ​ട്ടി​ലും രോ​ഗ​വ്യാ​പ​നം ഗു​രു​ത​ര നി​ല​യി​ലെ​ത്തി.

മൂ​ന്നി​ട​ത്തും പ​തി​നാ​യി​ര​ത്തി​ലേ​റെ പേ​രെ​യാ​ണ്​ രോ​ഗം ബാ​ധി​ച്ച​ത്. രാ​ജ്യ​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗ​ബാ​ധി​ത​രു​ള്ള മ​ഹാ​രാ​ഷ്​​ട്ര​യി​ൽ 30,706 പേ​ർ​ക്കാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്. ഗു​ജ​റാ​ത്തി​ൽ 10,988. ത​മി​ഴ​്​​നാ​ട്ടി​ൽ 10,585. 

ണ്​ ബ​ഹു​ദൂ​രം മു​ന്നി​ൽ. ശ​നി​യാ​ഴ്​​ച മ​രി​ച്ച 120 പേ​രി​ൽ 67 പേ​ർ മ​ഹാ​രാ​ഷ്​​ട്ര​യി​ൽ​നി​ന്നാ​ണ്. 19 പേ​ർ ഗു​ജ​റാ​ത്തി​ലും ഒ​മ്പ​തു​പേ​ർ ഉ​ത്ത​ർ​പ്ര​ദേ​ശി​ലും ഏ​ഴു​പേ​ർ പ​ശ്ചി​മ ബം​ഗാ​ളി​ലും മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി.  

മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ആ​കെ മ​ര​ണ​സം​ഖ്യ ഇ​തോ​ടെ 1,135 ആ​യി. മ​ര​ണ​നി​ര​ക്കി​ൽ ര​ണ്ടാ​മ​തു​ള്ള ഗു​ജ​റാ​ത്തി​ൽ ഇ​തു​വ​രെ മ​രി​ച്ച​ത്​ 625 പേ​ർ. മ​ധ്യ​പ്ര​ദേ​ശ്​ (243), പ​ശ്ചി​മ ബം​ഗാ​ൾ (232) ഡ​ൽ​ഹി (129) രാ​ജ​സ്​​ഥാ​ൻ (126) ഉ​ത്ത​ർ​പ്ര​ദേ​ശ്​ (104) ത​മി​ഴ്​​നാ​ട്​ (74) എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​ര​ണം അ​മ്പ​ത്​ പി​ന്നി​ട്ട സം​സ്​​ഥാ​ന​ങ്ങ​ളി​ലെ ക​ണ​ക്ക്. മ​രി​ച്ച​വ​രി​ൽ 70 ശ​ത​മാ​നം പേ​രും മ​റ്റ്​ ഗു​രു​ത​ര അ​സു​ഖം ബാ​ധി​ച്ച​വ​രാ​യി​രു​ന്നു എ​ന്നാ​ണ്​ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​​െൻറ ക​ണ്ടെ​ത്ത​ൽ. രാ​ജ്യ​ത്ത്​ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 53,946.  34,108 പേ​ർ​ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ടു.

Tags:    
News Summary - covid 19 india news malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.