പല്ലു പുളിപ്പോ വായ്​നാറ്റമോ​...ദന്തരോഗങ്ങളെ തുരത്താം

ആരോഗ്യസംരക്ഷണത്തില്‍ പ്രധാനപ്പെട്ടതാണ് ദന്തസംരക്ഷണം. എന്നാൽ പല്ലിനു കേടോ പുളിപ്പോ ഇല്ലാത്തവർ വിരളമാണ്​. കുട്ടികളില്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ പല്ലിനെ ബാധിക്കുന്ന അസുഖങ്ങള്‍ കണ്ടുവരുന്നു. ദന്തസംരക്ഷണത്തെ കുറിച്ച്​ മേയ്​ത്ര ആശുപത്രി കൺസൾട്ടൻറ്​ ഇംപ്ലാ​േൻറാളജിസ്​റ്റ്​ ഡോ. സൂസന്‍ എബ്രഹാം സംസാരിക്കുന്നു:

സാധാരണയായി കണ്ടുവരുന്ന ദന്തരോഗങ്ങള്‍:

  1. പല്ലിലെ പോട്
  2. പല്ലു പുളിപ്പ്
  3. വായ്‌നാറ്റം (ഹാലിറ്റോസിസ്)
  4. മോണരോഗം

പല്ലുകള്‍ക്കിടയിലുള്ള ഭക്ഷണപദാര്‍ഥങ്ങളില്‍ ബാക്ടീരിയ പ്രവര്‍ത്തിക്കുന്നതിലൂടെയാണ് പല്ലിലെ പോട് അഥവാ പുഴുപ്പല്ല് ഉണ്ടാകുന്നത്. വായും പല്ലും ശുചിയായി സൂക്ഷിക്കുന്നതിലൂടെയും ക്രമമായ പരിശോധനകളിലൂടെയും സമയോചിതമായ ചികിത്സയിലൂടെയും പോട് ഒഴിവാക്കാവുന്നതാണ്. 

പല്ല് പുളിപ്പ് വിവിധ കാരണങ്ങള്‍ കൊണ്ടുണ്ടാവും. അതില്‍ പ്രധാനം തേയ്മാനമാണ് (ഇനാമല്‍ നഷ്ടപ്പെടുന്നത്). പല്ലിലെ തേയ്മാനം പോട്​ കാരണമോ തെറ്റായ പല്ലു തേക്കല്‍ രീതി കാരണമോ ആകാം. പല്ലുകളുടെ വേര് പുറത്ത് കാണു തരത്തിലാകുന്നതും പുളിപ്പിന് കാരണമാകാം. വായ്​ ശുചിയായി വെക്കുകയും ശരിയായ രീതിയില്‍ പല്ല്‌ തേക്കുകയും ചെയ്യുന്നത് പല്ല് പുളിപ്പിനെ ഒരു പരിധി വരെ നിയന്ത്രിക്കും. 

വായ് നാറ്റം അഥവാ ഹാലിറ്റോസിസ് മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്‌നമാണ്. വായിലെ ശുചിത്വമില്ലായ്മയും ചിലരോഗങ്ങളുടെ ഭാഗമായും വായ് നാറ്റമുണ്ടാക്കാം. വായ്​ ശുചിയായി വെക്കുന്നതിലൂടെ വായ്​നാറ്റം നിയന്ത്രിക്കാനാകും. 

പല്ലില്‍ പറ്റിപിടിക്കുന്ന ഇത്തിള്‍ (കാല്‍ക്കുലസ്) മോണയില്‍ രക്തസ്രാവമുണ്ടാകുന്നതിന് കാരണമാകുന്നു. സമയാസമയങ്ങളിൽ വായ് വൃത്തിയാക്കിയാൽ മോണയിലെ രക്തസ്രാവം തടയാം.

പല്ലിലെ മിക്ക പ്രശ്‌നങ്ങളും ചികിത്സിക്കാന്‍ അത്യാധുനിക സാങ്കേതികവിദ്യയോടൊപ്പം രോഗാണുവിമുക്ത അന്തരീക്ഷവും അനിവാര്യമാണ്. പല്ലി​​​െൻറ എല്ലാ പ്രശ്‌നങ്ങളുടെയും നിര്‍ണയത്തിനും പ്രതിരോധത്തിനും ചികിത്സക്കും ആവശ്യമായ സമഗ്ര സേവനം മേയ്ത്രയില്‍ ലഭ്യമാണ്

  • കേടായ പല്ല് നീക്കം ചെയ്ത് പകരം പുതിയ പല്ല്‌ വെക്കുന്ന​ ഇംപ്ലാൻറ്​ ചികിത്സ. 
  • പുഞ്ചിരിയിലെ അപാകതകള്‍ മാറ്റാന്‍ വെനീര്‍, ലാമിനേറ്റ്‌സ് പോലുള്ള കോസ്‌മെറ്റിക് ചികിത്സ
  • ചിരികൂടുതല്‍ തെളിച്ചമുള്ളതാക്കാന്‍ പല്ല്‌വെളുപ്പിക്കാനുള്ള സംവിധാനം
  • റൂട്ട്​ കനാൽ ചികിത്സക്ക്​ ശേഷം പല്ലില്‍ ഇടുന്ന ക്യാപ്പ് തികച്ചും ലോഹവിമുക്തമായ സിറാമിക് ഉപയോഗിച്ചുള്ളതാണ്. 
  • കേടായ പല്ല് നേരെയാക്കാന്‍ ഓര്‍ത്തോഡോൻറിക്​ ചികിത്സ
  • താടിയെല്ലിലെ അപാകത മാറ്റാന്‍ ഓര്‍ത്തോഗ്നാത്തിക് ശസ്ത്രക്രിയ

 

Tags:    
News Summary - Care From Dental Problems - Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.