സായിദ് ബിൻ സുൽത്താൻ ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന് 30 വയസ്സ്

അബൂദബി: യു.എ.ഇയുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‍യാൻ ചാരിറ്റി പ്രവർത്തനങ്ങൾക്കായി സ്ഥാപിച്ച സായിദ് ബിൻ സുൽത്താൽ ആൽ നഹ് യാൻ ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന് 30 വർഷം തികഞ്ഞു. 1992 ആഗസ്റ്റ് അഞ്ചിന് സായിദ് ബിൻ സുൽത്താൽ ആൽ നഹ് യാൻ ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ തുടങ്ങുമ്പോൾ ഒരുബില്യൻ ഡോളറാണ് ശൈഖ് സായിദ് ഇതിനായി നീക്കിവെച്ചത്.

വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികം, ദുരിതാശ്വാസം, സേവനമേഖലകളിലാണ് ഫൗണ്ടേഷൻ യു.എ.ഇയിലും വിദേശങ്ങളിലുമായി പണം ചെലവഴിച്ചത്. ആഗോളതലത്തിൽ മത, വംശീയ, ഭൂമിശാസ്ത്ര വിവേചനമില്ലാതെ 188 രാജ്യങ്ങളിലാണ് ഫൗണ്ടേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും പദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്നതെന്ന് ഡയറക്ടർ ജനറൽ ഹമദ് സലിം കർദൂസ് അൽ അംറി അറിയിച്ചു. ഫൗണ്ടേഷന്‍റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - zayed bin sultan al nahyan charitable and humanitarian foundation turns 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.