യൂത്ത് ഇന്ത്യയുടെ ആഭ്യമുഖ്യത്തിൽ രൂപവത്കരിച്ച യൂത്ത് വളന്റിയർ ടീം ലോഗോ പ്രകാശനം സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി നിർവഹിക്കുന്നു
Posted On
date_range Updated On
date_range യൂത്ത് വളന്റിയർ ലോഗോ പ്രകാശനം
അജ്മാൻ: പ്രവാസികളിൽ സന്നദ്ധ സേവന സംസ്കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി യൂത്ത് ഇന്ത്യയുടെ ആഭ്യമുഖ്യത്തിൽ യൂത്ത് വളന്റിയർ ടീം രൂപവത്കരിച്ചു. കല കായിക പരിപാടികൾ, പരിസ്ഥിതിക, ബോധവത്കരണ പരിപാടികൾ, സന്നദ്ധ സേവന പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങൾക്ക് യുവാക്കളെ പ്രാപ്തമാക്കുക എന്നതാണ് യൂത്ത് വളന്റിയർ ടീമിന്റെ ലക്ഷ്യം. യൂത്ത് വളന്റിയർ ടീം ലോഗോയുടെ പ്രകാശനം സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി നിർവഹിച്ചു. തൗഫീഖ് മമ്പാട്, ഫർഹാൻ, സുഹൈൽ, ഉസാമ, അജ്മൽ ഉനൈസ്, സലീം നൂർ ഒരുമനയൂര്‍, നിഹാൽ, റമീഷ്, ഇർഫാൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.