Posted On
date_range Updated On
date_range അബൂദബിയിൽ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
അബൂദബി: അബൂദബിയിൽ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. അബൂദബിയിൽ പത്തുവര്ഷത്തോളമായി ജോലി ചെയ്തു വന്ന മലപ്പുറം ഒതുക്കുങ്ങൽ മഞ്ഞക്കണ്ടൻ സൈനുദ്ധീന്റെ മകൻ സിയാദ് (36) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി താമസ സ്ഥലത്തിന് അടുത്ത് നടക്കാൻ പോകവേ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച്ച നാട്ടിൽ എത്തിക്കും എന്ന് ബന്ധുക്കൾ അറിയിച്ചു. സിയാദ് അബൂദബി മസാർ സൊല്യൂഷൻസ് കമ്പനിയിൽ ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു.
മാതാവ്: ജമീല. ഭാര്യ: ജസീല. മക്കൾ: ഫർഹാൻ (7 ), അമാൻ (3 ). സഹോദരങ്ങൾ: മാസ്നിയ, മുഹ്സിന, ഫാതിമ ഫിദ, സൈഫുദ്ധീൻ കുഴിപ്പുറം(ദുബൈ), മുർഷിദ് മങ്ങാട്ടു പുലം( ദുബൈ). വേങ്ങര മണ്ഡലം കെഎംസിസി യുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിൽ എത്തിക്കാൻ ഉള്ള നടപടികൾ പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.