?????? ??????? ??????? ???????????????, ??????.?????? ?????? ???????? ?????????? ?????????? ???????????????

 ജീപ്പാസ് യുഫെസ്​റ്റ്​  പ്രചരണയാത്ര ഫുജൈറയിലും തരംഗമായി 

ഫുജൈറ: യുഫെസ്​റ്റ്​   2017 കലാമാമാങ്കത്തിനു മുന്നോടിയായി പത്തു ദിനങ്ങള്‍ ഇരുപതു സ്കൂളുകള്‍ എന്ന പ്രചാരണ കാമ്പയിനുമായി ഫുജൈറയിലെത്തിയ ഹിറ്റ്‌ 96.7 എഫ്എം സംഘത്തിനു ആവേശം പകര്‍ന്ന് ഇന്ത്യന്‍ വിദ്യാര്‍ഥി സമൂഹം. യു.എ.ഇ യിലെ ഇന്ത്യന്‍ സ്കൂളുകളെ ഉള്‍പ്പെടുത്തി നടക്കുന്ന യുഫെസ്​റ്റ്​ രണ്ടാം എഡിഷനില്‍ കഴിഞ്ഞ വര്‍ഷം നഷ്ടമായ ചാമ്പ്യന്‍ഷിപ്പ് നേടാന്‍  തയ്യാറെടുക്കുകയാണ്  ഫുജൈറയില അധ്യാപകരും, വിദ്യാര്‍ത്ഥികളും.

പ്രമുഖ പരസ്യ ഏജന്‍സിയായ ഇക്ക്വുറ്റി പ്ലസ്‌ ഒരുക്കുന്ന യുഫെസ്​റ്റ്​   കലോത്സവത്തി​​െൻറ ആദ്യഘട്ടത്തില്‍ ചാമ്പ്യന്‍ഷിപ്പ് നേടി ഗ്രാന്‍ഡ്‌ ഫിനാലെയില്‍ എത്താനുള്ള കഠിന ശ്രമത്തിലാണ് ഫുജൈറ സ​െൻറ്​ മേരീസ്‌ സ്കൂള്‍. പതിനേഴോളം ഇനങ്ങളില്‍ പങ്കെടുക്കാനുള്ള പരിശീലനം ആരംഭിച്ചു കഴിഞ്ഞു  ഇവിടത്തെ സര്‍ഗ്ഗപ്രതിഭകള്‍. സ​െൻറ്​ മേരീസ്‌ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍.അരുള്‍ ശേഖര്‍ ജീപ്പാസ് യുഫെസ്​റ്റ്​ പോസ്​റ്റര്‍ എറ്റുവാങ്ങി.  ഹിറ്റ്‌ 96.7 എഫ്എം  അവതാരകരായ നയില ഉഷ,  അര്‍ഫാസ്, സിന്ധു ബിജു എന്നിവര്‍ പ്രചരണ യാത്രക്ക് നേതൃത്വം നല്‍കി. ഇന്ന്​ ദുബൈ മേഖലയിലെ സ്​കൂളുകളിലാണ്​ പ്രചാരണ യാത്ര.

Tags:    
News Summary - youfest-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.