ചിത്രം പകർത്തുക എന്നത് ഏത് സാധാരണക്കാരും ചെയ്യുന്ന കാര്യമാണ്. എന്നാൽ, ഇതിന് സമ്മാനം കൂടി കിട്ടിയാലോ. ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യാണ് മികച്ച ചിത്രങ്ങൾക്ക് സമ്മാനം നൽകുന്നത്. ഫോട്ടോഗ്രഫി െപ്രാഫഷനായെടുത്തവർക്കും ഹോബിയായെടുത്തവർക്കും സന്ദർശക വിസയിലെത്തിയവർക്കും താമസക്കാർക്കുെമല്ലാം പങ്കെടുക്കാം. 45,000 ദിർഹമാണ് സമ്മാനത്തുക. ജൂൺ 27ന് ആരംഭിച്ച ഫോട്ടോ മത്സരത്തിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യാം. ജൂലൈ 15വരെ ചിത്രങ്ങൾ സമർപ്പിക്കാം. http://www.hipa.ae എന്ന വെബ്സൈറ്റ് വഴിയാണ് ചിത്രങ്ങൾ സമർപ്പിക്കേണ്ടത്. ഒരാൾ മൂന്ന് ചിത്രമെങ്കിലും സമർപ്പിച്ചിരിക്കണം. മൂന്ന് തീമുകളിലാണ് മത്സരം. മൂന്നെണ്ണത്തിെൻറയും ഓരോ ചിത്രങ്ങൾ വീതമാണ് നൽകേണ്ടത്. ആർട്ട് ആൻഡ് ആർക്കിടെക്ചർ വിഭാഗത്തിൽ ദുബൈയിലെ പ്രധാന ലാൻഡ്‌മാർക്കുകൾ, അടിസ്ഥാന സൗകര്യങ്ങൾ, സൈറ്റുകൾ, തെരുവ് ചിത്രങ്ങൾ തുടങ്ങിയവയാണ് ചിത്രീകരിക്കേണ്ടത്. പബ്ലിക് ട്രാൻസ്പോർട്ട് വിഭാഗത്തിൽ ദുബൈ മെട്രോ, ട്രാം, ടാക്സി, ബസ്, ജലഗതാഗതം എന്നിവ സമർപ്പിക്കണം. ഇമാറാത്തി കൾചർ ആൻഡ് ലൈഫ് സ്റ്റൈൽ വിഭാഗത്തിൽ പ്രധാന സ്ഥലങ്ങൾ, പരിപാടികൾ, പ്രദേശിക സംസ്കാരം, രുചിഭേദങ്ങൾ എന്നിവയുടെ ചിത്രങ്ങൾ നൽകാം.
ഏറ്റവും മികച്ച ഫോട്ടോഗ്രാഫർക്ക് 10,000 ദിർഹം, രണ്ടാം സ്ഥാനത്തിന് 7000 ദിർഹം, മൂന്നാം സ്ഥാനത്തിന് 3000 ദിർഹം വീതമാണ് സമ്മാനം. ഇതിന് പുറമെ 25 വിജയികൾക്ക് 1000 ദിർഹം മൂല്യമുള്ള നോൽ കാർഡും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.