ലോ​ക സ​മാ​ധാ​ന ദി​നം; ത​ട​വു​കാ​ര്‍ക്ക് ആ​ഘോ​ഷ​മൊ​രു​ക്കി റാ​സ​ല്‍ഖൈ​മ

റാ​സ​ല്‍ഖൈ​മ: ‘അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന ദി​ന’​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ഒ​രു​ക്കി റാ​ക് പൊ​ലീ​സ്. ത​ട​വു​കാ​ര്‍ക്ക് അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ സ്വീ​ക​രി​ക്കാ​നും അ​വ​രോ​ടൊ​പ്പം വി​നോ​ദ​ത്തി​നും സൗ​ക​ര്യ​മൊ​രു​ക്കി.

എ​ല്ലാ​ത​രം ആ​ക്ര​മ​ണ​ങ്ങ​ളെ​യും വം​ശീ​യ​ത​ക​ളെ​യും നി​ര​സി​ച്ച് സ​മൂ​ഹ​ത്തി​ല്‍ ബൗ​ദ്ധി​ക​വും സാം​സ്കാ​രി​ക​വു​മാ​യ ഏ​കീ​ക​ര​ണ​ത്തി​ന് സ​ഹി​ഷ്ണു​ത​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും മൂ​ല്യ​ങ്ങ​ളു​ടെ പ്ര​ചാ​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന് ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ച കേ​ണ​ല്‍ അ​ബ്ദു​ല്ല അ​ല്‍ ഹൈ​മ​ര്‍ പ​റ​ഞ്ഞു. ജ​യി​ല്‍വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ മോ​നാ സ​ഖ​ര്‍ അ​ല്‍ മ​ത്രൂ​ഷി, അ​ജ്മാ​ന്‍ സോ​ഷ്യ​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ര്‍, മ​നു​ഷ്യാ​വ​കാ​ശ വ​കു​പ്പ് പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - World Peace Day; Ras Al Khaimah prepares celebration for prisoners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.