ലോകത്തെ ഏറ്റവും വലിയ സിപ് ലൈന്‍ റാസല്‍ഖൈമയില്‍ വരുന്നു

റാസൽഖൈമ: ലോകത്തെ ഏറ്റവും വലിയ സിപ് ലൈന്‍ യു.എ.ഇയിലെ റാസല്‍ഖൈമയില്‍ നിര്‍മിക്കുന്നു. കന്പികളില്‍ തൂങ്ങി കിടന്ന് ആകാശത്ത് കൂടി സഞ്ചരിച്ച് കാഴ്ചകള്‍ കാണാനുള്ള സൗകര്യമാണ് സിപ് ലൈന്‍. ഡിസംബറില്‍ ഇത് സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കും
റാസല്‍ഖൈമയിലെ ജബല്‍ജൈസിന് മുകളിലൂടെയാണ് ലോകത്തെ ഏറ്റവും വലിയ സിപ് ലൈന്‍ വരുന്നത്. 
ഗിന്നസ് റെക്കോര്‍ഡ് പ്രകാരം നിലവില്‍ കരീബിയില്‍ ദ്വീപിലെ പോര്‍ട്ടോറിക്കോയിലാണ് ഏറ്റവും നീളമേറിയ സിപ് ലൈനുള്ളത്. റാസല്‍ഖൈമയിലെ സിപ് ലൈനി​​െൻറ നീളം റാസല്‍ഖൈമ ടൂറിസം വികസന അതോറിറ്റി കൃത്യമായി പുറത്തുവിട്ടിട്ടില്ല. ഏങ്കിലും 28 ഫുട്​ബാള്‍ ഗ്രൗണ്ടിനേക്കാള്‍ നീളമുണ്ടാകുമെന്നാണ് സൂചന. പോര്‍ട്ടോ റിക്കോയിലേതിന് 2,200 മീറ്ററാണ് നീളം. അത് നിര്‍മിച്ച ടോറോ വെര്‍ഡേ കമ്പനിയാണ് റാസല്‍ഖൈമയിലേതും നിര്‍മിക്കുന്നത്. 
റാസല്‍ഖൈമയില്‍ പ്രകൃതിയെ നോവിക്കാത്ത ടൂറിസം പദ്ധതികള്‍ കൊണ്ടുവരമെന്ന ഭരണാധികാരി ശൈഖ് സൗദ് ബിന്‍ സഖര്‍ ആല്‍ഖാസിമിയുടെ നിര്‍ദേശമനുസരിച്ചാണ് സിപ് ലൈന്‍ പദ്ധതി ആവിഷ്കരിച്ചത്. 
ഈവര്‍ഷം ഡിസംബറില്‍ സിപ് ലൈനിലൂടെ റാസല്‍ഖൈമിയിലെ ജബല്‍ ജൈസ് മലകള്‍ക്ക് മുകളിലൂടെ പറക്കാന്‍ കഴിയും

Tags:    
News Summary - world largest zip line in UAE Rasal Khaima

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.