വ്യാഴാഴ്​ച രാത്രി നടന്ന യു.എ-.ഇ- ലബനൻ മത്സരം കാണാനെത്തിയ കാണികൾ

ലോകകപ്പ്​ യോഗ്യത: യു.എ.ഇ-ലബനൻ മത്സരം സമനിലയിൽ

ദുബൈ: ലോകകപ്പ്​ ഫുട്​ബാൾ യോഗ്യത മത്സരത്തി​െൻറ അവസാന റൗണ്ടിലെ ആദ്യ മത്സരത്തിൽ യു.എ.ഇയും ലബനനും സമനിലയിൽ പിരിഞ്ഞു. ദുബൈ സബീൽ സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. 70 ശതമാനം ബോൾപൊസഷൻ നേടിയ യു.എ.ഇ ആക്രമിച്ച്​ കളിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. മൂന്ന്​ തവണ ലക്ഷ്യത്തിലേക്ക്​ നിറയൊഴിച്ചെങ്കിലും വല കുലുങ്ങിയില്ല.

60 ശതമാനം കാണികളെ അനുവദിച്ച​തോടെ ആർപ്പുവിളിച്ച ഗാലറിക്ക്​ നടുവിലാണ്​ യു.എ.ഇ ടീം കളത്തിലിറങ്ങിയത്​. കഴിഞ്ഞ റൗണ്ടിലെ നാല്​ മത്സരങ്ങളിലും ജയം നേടിയ യു.എ.ഇ ടീമിന്​ ഇക്കുറി അത്​ തുടരാനായില്ല. ദക്ഷിണ കൊറിയ, ഇറാൻ, ഇറാഖ്​, സിറിയ ടീമുകളുമായാണ്​ യു.എ.ഇയുടെ അടുത്ത മത്സരങ്ങൾ

Tags:    
News Summary - World Cup qualifier: UAE draw with Lebanon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.