വനിത കലാസാഹിതി ഷാർജ വാർഷിക സമ്മേളനം
ഷാർജ: വനിതകലാസാഹിതി ഷാർജ യൂനിറ്റിന്റെ വാർഷിക സമ്മേളനം സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറിയും രാജ്യസഭ എം.പിയുമായ പി.പി സുനീർ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ അസോസിയേഷൻ കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ഷിഫി മാത്യു സ്വാഗതം പറഞ്ഞു. സിബി ബൈജു, നമിത സുബീർ എന്നിവർ അടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിയും മിനി സുഭാഷ്, രാഖി ഷാജി, ജൂബി രഞ്ജിത്ത് എന്നിവർ അടങ്ങിയ പ്രസീഡിയവും സമ്മേളന നടപടികൾ നിയന്ത്രിച്ചു. യുവകലാസാഹിതി യു.എ.ഇ രക്ഷാധികാരി വിൽസൺ തോമസ്, സഹ രക്ഷാധികാരി പ്രദീഷ് ചിതറ, പ്രസിഡന്റ് സുഭാഷ് ദാസ്, സെക്രട്ടറി ബിജു ശങ്കർ, വനിത കലാസാഹിതി യു.എ.ഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, കൺവീനർ നിമിഷ ഷാജി, യുവകലാസാഹിതി ഷാർജ യൂനിറ്റ് സെക്രട്ടറി പത്മകുമാർ എന്നിവർ ആശംസ നേർന്നു.
പുതിയ ഭാരവാഹികളായി അമൃത ഷൈൻ(പ്രസി), രാഖി ഷാജി (വൈസ് പ്രസി), ബെൻസി ജിബി (സെക്ര), മീര രാജ്കുമാർ (ജോ. സെക്ര), ജൂബി രഞ്ജിത്ത് (ട്രഷ), സജീഷ സന്ദീപ് (ജോ. ട്രഷ) എന്നിവരെയും 23 അംഗ എക്സിക്യുട്ടിവിനെയും സമ്മേളനം തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.