ഷ​മീ​റ ഷെ​രീ​ഫ്

വ​നി​ത​ദി​ന ആ​ശം​സ​ക​ൾ നേ​ർ​ന്ന്​ ഷ​മീ​റ ഷെ​രീ​ഫ്

സ​മൂ​ഹ​ത്തി​ൽ എ​ല്ലാ സ്ത്രീ​ക​ളോ​ടും സ്നേ​ഹ​ത്തോ​ടും ബ​ഹു​മാ​ന​ത്തോ​ടും വി​ല​മ​തി​പ്പോ​ടും കൂ​ടി പെ​രു​മാ​റ​ണ​മെ​ന്നു​ള്ള സ​ന്ദേ​ശ​മാ​ണ്​ ഈ ​ദി​നം ന​ൽ​കു​ന്ന​തെ​ന്ന്​ എ.​ബി.​സി ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സ് വൈ​സ് ചെ​യ​ർ​മാ​ൻ ഷ​മീ​റ ഷെ​രീ​ഫ് വ​നി​ത​ദി​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ വ​നി​ത ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ദു​ബൈ ദേ​ര​യി​ലെ സ​ബ്ക അ​ബ്ര സ്റ്റേ​ഷ​നി​ൽ ന​ട​ന്ന അ​ബ്ര ബോ​ട്ട് പ​രേ​ഡ് യു.​എ.​ഇ​യി​ൽ താ​മ​സി​ക്കു​ന്ന​വ​രി​ൽ സ്ത്രീ​ക​ളു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​യി​രു​ന്നു.

എ.​ബി.​സി ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സ് വ​നി​ത ജീ​വ​ന​ക്കാ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ക​യും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ്ത്രീ​ക​ളെ പി​ന്തു​ണ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഇ​ത്ത​വ​ണ​യും വ​നി​താ ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​നൊ​പ്പം സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ​വും ഇ​വ​ർ സ​ജീ​വ​മാ​യി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ വെ​ള്ളി​യാ​ഴ്ച ലു​ലു അ​ൽ ബ​ർ​ഷ​യി​ൽ സ്ത​നാ​ർ​ബു​ദ രോ​ഗ​നി​ർ​ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. എ​ല്ലാ സ്ത്രീ​ക​ൾ​ക്കും സൗ​ജ​ന്യ​മാ​യി ഇ​തി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന് ഷ​മീ​റ ഷെ​രീ​ഫ് അ​റി​യി​ച്ചു.

ഇ​തു​കൂ​ടാ​തെ ശ​നി​യാ​ഴ്ച റാ​സ​ൽ​ഖൈ​മ കി​ക്ക്‌ സ്പോ​ർ​ട്സ് ഗ്രൗ​ണ്ടി​ൽ എ.​ബി.​സി കാ​ർ​ഗോ വി​മ​ൻ​സ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള സ്ത്രീ​ക​ളെ ഏ​കോ​പി​ച്ചു​ള്ള ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് സാ​മൂ​ഹി​ക മാ​ന​സി​കാ​വ​സ്ഥ​യി​ൽ ന​ല്ല മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്നും ഷ​മീ​റ ഷെ​രീ​ഫ് പ​റ​ഞ്ഞു.

Tags:    
News Summary - Women's Day wishes Shameera Sherif

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 03:24 GMT