??.?.? ???????????? ????? ???????????? ????? ???????? ????? ???????? ?????????? ??????

യു.എ.ഇ എക്സ്ചേഞ്ച് ഇമറാത്തി വനിതാ ദിനം ആഘോഷിച്ചു

അബൂദാബി: രാജ്യത്തി​​െൻറ വികാസ ചക്രവാളത്തിൽ പുതുചരിതം രചിക്കുന്ന വനിതകൾക്ക്​ അഭിവാദ്യമോതി നടന്ന  മൂന്നാമത് ഇമറാത്തി വനിതാദിനം യു.എ.ഇ എക്സ്ചേഞ്ച് വിപുലമായി ആഘോഷിച്ചു. 

വിവിധ എമിറേറ്റുകളിൽ ജോലി ചെയ്യുന്ന യു.എ.ഇ എക്സ്ചേഞ്ച് ജീവനക്കാരായ ഇരുനൂറോളം ഇമറാത്തി വനിതകളെ ആദരിച്ചു. സംവാദങ്ങളും വിനോദമത്സരങ്ങളും പ്രശ്നോത്തരിയും ഉപഹാരവിതരണവും ഉൾപ്പെടെ വിവിധ പരിപാടികളോടെ അബൂദാബി അൽ റീം ഐലൻഡിലെ ആഗോള ആസ്ഥാനത്താണ് ആഘോഷമൊരുക്കിയത്. അബൂദാബി പോലീസിലെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥ ക്യാപ്റ്റൻ സലാമ അൽ യമ്മാഹി, ബെർലിറ്റ്സ് കോർപറേഷൻ ഡയറക്ടർ ലാന സാലേം, യാസ് പോലീസിലെ ഗാലിയ അൽ മുഹൈരി, ബെർലിറ്റ്സ് കോർപ്പറേഷനിലെ നാഗാം കബ്‌ലാവി, ഫരീദാ സാദാ എന്നിവർ മുഖ്യാതിഥികളായി. യു.എ.ഇ എക്സ്ചേഞ്ച് പ്രസിഡൻറ്​ വൈ.സുധീർ കുമാർ ഷെട്ടി, ചീഫ് പീപ്പിൾ ഓഫീസർ ഗ്രെഗ് ഷൂലെർ, കൺട്രി ഹെഡ് അബ്ദെൽ കരീം അൽകായെദ്  എന്നിവർ   സംസാരിച്ചു.
 യു.എ.ഇ എക്സ്ചേഞ്ച് വനിതാ ജീവനക്കാരുടെ ശാക്തീകരണ ഗ്രൂപ്പായ നെറ്റ്‌വർക്ക് ഓഫ് വിമൺ ആണ് പരിപാടി സംഘടിപ്പിച്ചത്. 
ഈ വർഷം അന്താരാഷ്ട്ര വനിതാ ദിനത്തിലാണ്​ യു.എ.ഇ.എക്സ്ചേഞ്ച് നെറ്റ്‌വർക്ക് ഓഫ് വിമൺ  രൂപവത്​കരിച്ചത്.  

Tags:    
News Summary - women day celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.