ദുബൈ മാർക്കോപോളോ ഹോട്ടൽ ബാൾ റൂമിൽ നടന്ന ഡബ്ല്യു.എം.സി ദുബൈ പ്രോവിൻസ് യോഗം
Posted On
date_range Updated On
date_range ഡബ്ല്യു.എം.സി ദുബൈ പ്രോവിൻസ് കുടുംബസംഗമം
ദുബൈ: മലയാളികളുടെ ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യു.എം.സി) ദുബൈ പ്രോവിൻസിന്റെ കുടുംബസംഗമവും ഓണപ്പരിപാടിയും സെപ്റ്റംബർ 21ന് ക്രൗൺ പ്ലാസയിൽ നടത്താൻ തീരുമാനിച്ചു. ദുബൈ മാർക്കോപോളോ ഹോട്ടൽ ബാൾ റൂമിൽ നടന്ന യോഗത്തിൽ സെക്രട്ടറി ബേബി വർഗീസ് സ്വാഗതം പറഞ്ഞു.
ചെയർമാൻ വി.എസ്. ബിജുകുമാർ, പ്രസിഡന്റ് ലാൽ ഭാസ്കർ, ട്രഷറാർ സുധീർ പൊയ്യാര, വൈസ് പ്രസിഡന്റ് അഡ്മിൻ അഡ്വ. ഹാഷിക് തൈക്കണ്ടി, ഗ്ലോബൽ വി.പി. (ഓർഗനൈസേഷൻ) ചാൾസ് പോൾ, മിഡിലീസ്റ്റ് ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, വൈസ് പ്രസിഡന്റ് അഡ്മിൻ തോമസ് ജോസഫ്, വനിതാ വിങ് പ്രസിഡന്റ് റാണി സുധീർ എന്നിവർ സംസാരിച്ചു. ജൂൺ 27ന് ബാക്കുവിൽ നടക്കുന്ന ഗ്ലോബൽ കോൺഫറൻസിന് യോഗം ഐക്യദാർഢ്യം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.