അബൂദബി കേരള സോഷ്യല്‍ സെന്റര്‍ യു.എ.ഇ ഓപണ്‍ വിന്റര്‍ സ്പോര്‍ട്സ് മീറ്റ് മാര്‍ച്ച് പാസ്റ്റിന്
മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ സല്യൂട്ട് നല്കുന്നു
അബൂദബി: കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച യു.എ.ഇ ഓപണ്‍ വിന്റര്‍ സ്പോര്‍ട്സ് മീറ്റില്‍ അബൂദബി ഇന്ത്യന്‍ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. മുസഫ ബ്രൈറ്റ് റൈഡേഴ്സ് സ്കൂള്‍ സ്റ്റേഡിയത്തിലാണ് രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം കായിക മേള അരങ്ങേറിയത്. സുവര്‍ണജൂബിലി നിറവില്‍ നില്ക്കുന്ന കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച കായികമേള പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ട്രാക്ക് ആന്റ് ഫീല്‍ഡ് ഇനങ്ങള്‍ കൂടാതെ കുടുംബാംഗങ്ങള്‍ക്കായി വിനോദ കായിക മത്സരങ്ങളും നടത്തി. കെ.എസ്.സി പ്രസിഡന്റ് വി.പി. കൃഷ്ണകുമാര്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. കെ.എസ്.സി ബാലവേദി പ്രസിഡന്റ് മെഹറിന് റഷീദ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.എസ്.സി ജനറല്‍ സെക്രട്ടറി ഷെറിന് വിജയന്, സ്പോര്‍ട്സ് സെക്രട്ടറി ഉബൈദുല്ല, അസിസ്റ്റന്റ് സ്പോര്‍ട്സ് സെക്രട്ടറി ലതീഷ് ശങ്കര്‍ സംസാരിച്ചു. 50ല്‍പരം ഇനങ്ങളില്‍ മാറ്റുരച്ച വിജയികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.