ദുബൈയിലേക്ക്​ വിമാനം കയറുന്നതിനു മുമ്പ്​ കെവിൻ പീറ്റേഴ്​സൺ ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റ്​ ചെയ്​ത പ്രവചനം

ആര് കപ്പടിക്കും:പീറ്റേഴ്​സൺ പറയുന്നു

 ദുബൈ: ​ഇംഗ്ലീഷ്​ താരം കെവിൻ പീറ്റേഴ്​സൺ യു.എ.ഇയിലേക്ക്​ വിമാനം കയറുന്നത്​ ഒരു പ്രവചനം നടത്തിയശേഷമാണ്​. ഈ സീസണിൽ ആര്​ കപ്പടിക്കും? ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റ്​ ചെയ്​ത ചിത്രത്തിനൊപ്പം കെവിൻ പീറ്റേഴ്​സ​െൻറ പ്രവചനം ഡൽഹി കാപിറ്റൽസിനാണ്​ സാധ്യത കൽപിക്കുന്നത്​.

ഐ.പി.എൽ ബ്രോഡ്​കാസ്​റ്റിങ്​ ടീമിനൊപ്പം ചേരാണ്​ കെ.പി ദുബൈയിലേക്ക്​ തിരിച്ചത്​. യു.കെയിലെ ബബ്​ളിൽനിന്ന്​ ദുബൈയിലെ ബബ്​ളിലേക്ക്​ എന്ന കമ​േൻറാടെയാണ്​ പോസ്​റ്റ്​. ഇംഗ്ലണ്ട്​-ആസ്​ട്രേലിയ പരമ്പരയിലും പീറ്റേഴ്​സൻ സ്​കൈ സ്​പോർട്​സിനൊപ്പം ഉണ്ടായിരുന്നു.

അവിടെയും ബയോ ബബ്​ൾ നിയന്ത്രണത്തിലായിരുന്നു താരം. ദുബൈയിലെത്തിയാൽ ആറുദിവസം ക്വാറൻറീനിലായിരിക്കുമെന്നും ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ കൂടുതലായി തന്നെ കാണാമെന്നും അദ്ദേഹം മറ്റൊരു പോസ്​റ്റിൽ വ്യക്തമാക്കി. ഐ.പി.എല്ലിൽ ഡൽഹി ഡെയർഡെവിൾസ്​, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്​സ്​, പുണെ സൂപ്പർ ജയൻറ്​സ്​ എന്നീ ടീമുകൾക്കുവേണ്ടി പീറ്റേഴ്​സൺ കളത്തിലിറങ്ങിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.