യുവകലാസാഹിതി യു.എ.ഇ കലോത്സവത്തിന്റെ റാസല്‍ഖൈമ മേഖലാതല സ്വാഗത സംഘ രൂപവത്കരണ യോഗം
യുവ കലാസാഹിതി കലോത്സവം; സ്വാഗതസംഘം രൂപവത്കരിച്ചു
റാസല്‍ഖൈമ: യുവകലാസാഹിതി യു.എ.ഇ സംസ്ഥാന സ്കൂള്‍ കലോത്സവ മാതൃകയില്‍ നവംബറില്‍ യു.എ.ഇയില്‍ സംഘടിപ്പിക്കുന്ന സീസണ് രണ്ട് കലോത്സവത്തിന്റെ യുവകലാസാഹിതി റാസല്‍ഖൈമ മേഖലതല സ്വാഗതസംഘം രൂപവത്കരിച്ചു. പ്രദോഷ് കിന്നരേഷന് അധ്യക്ഷത വഹിച്ചു.
സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ വില്സന് തോമസ്, സുഭാഷ് ദാസ്, അജി കണ്ണൂര്‍, സര്‍ഗ റോയ്, റോയ് നെല്ലിക്കോട്, നൗഷാദ് അറയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു. അജിത് സ്വാഗതവും നിസാര്‍ വളാഞ്ചേരി നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: അസീസ് അന്താറത്തറ, പ്രദോഷ് കിന്നരേഷന് (രക്ഷാധികാരികള്‍), സലിം ചന്ദനത്ത് (ചെയര്‍.), നൗഷാദ് അറയ്ക്കല്‍ (കണ്.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.