ദുബൈ: നഗരത്തിലെ മുൻനിര മാർക്കറ്റുകളിലൊന്നായ വാട്ടർ ഫ്രൻറ് മാർക്കറ്റ് തുറന്നുപ ്രവർത്തിക്കാൻ അധികൃതർ അനുമതി നൽകി. മത്സ്യം, മാംസം, ഡ്രൈ ഗുഡ്സ്, പഴം, പച്ചക്കറി മാർക്കറ്റുകൾ ഒരു കുടക്കീഴിൽ പ്രവർത്തിക്കുന്ന വാട്ടർ ഫ്രൻറ് മാർക്കറ്റ് പതിവുപോലെ സജീവമായിത്തുടങ്ങി. എന്നാൽ, കോവിഡ് –19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കർശനമായ നിയന്ത്രണങ്ങളും വിട്ടുവീഴ്ചയില്ലാത്ത ശുചീകരണ, അണുമുക്തമാക്കൽ പദ്ധതികളും ഉറപ്പുവരുത്തിയാണ് മാർക്കറ്റ് തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയത്. വീണ്ടും വ്യാപാരം ആരംഭിക്കുന്നതിന് മുന്നോടിയായി ഒട്ടേറെ ആരോഗ്യ-സുരക്ഷാ നടപടികളാണ് ഇവിടെ നടപ്പാക്കിയിട്ടുള്ളത്. 24 മണിക്കൂറും അണുമുക്തമാക്കൽ പ്രവർത്തനങ്ങൾ തുടരുന്നതിനായി പ്രത്യേക സംഘത്തെ തന്നെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സാധാരണ ശുചിത്വ ശുചീകരണ രീതികൾക്ക് പുറമേയാണിത്. സംഘം എല്ലാ ദിവസങ്ങളിലും മാർക്കറ്റ് പൂർണമായും അണുവിമുക്തമാക്കുകയും ശുചിത്വം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. മാർക്കറ്റിനകത്തെ മുഴുവൻ വിപണികളും നിയന്ത്രിത സമയങ്ങളിൽ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. എല്ലാ വിപണികൾക്കും രാവിലെ ആറുമുതൽ രാത്രി എട്ടുവരെയാണ് അധികൃതർ നൽകിയിരിക്കുന്ന പ്രവർത്തനസമയം. രാത്രി എട്ടുമണിക്കുശേഷം പൂർണമായും വലിയ സന്നാഹത്തോടുകൂടിയുള്ള അണുനശീകരണ പ്രവർത്തനങ്ങളും ശുചിത്വവും നടക്കും.
മാർക്കറ്റിലെ വ്യാപാരികളെയും ജീവനക്കാരെയും ഉപഭോക്താക്കളെയും നിരീക്ഷിക്കുന്നതിനും ശരീര ഉൗഷ്മാവ് അളക്കുന്നതിനുമായി എല്ലാ പ്രവേശന കവാടങ്ങളിലും തെർമൽ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ജീവനക്കാർക്കും ഉപഭോക്താക്കൾക്കും കൈകഴുകുന്നതിനും പതിവായി ശുചിത്വം പാലിക്കുന്നതിനുമായി നിരവധി ഹാൻഡ് സാനിറ്റൈസർ യൂനിറ്റുകൾ ഒന്നിലധികം സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.എല്ലാ ഉപഭോക്താക്കളും ജീവനക്കാരും കൃത്യമായി ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. മാർക്കറ്റിലെത്തുന്നവർ മാസ്കും ൈകയ്യുറയും നിർബന്ധമായും ധരിക്കണം. ഒരു കുടുംബത്തിലെ ഒരംഗത്തിന് മാത്രം ഷോപ്പിങ് നടത്താൻ അനുമതിയെന്ന നിർദേശം കർശനമായി പാലിക്കും. എന്നാൽ, കുട്ടികൾ പ്രവേശിക്കുന്നത് പൂർണമായും നിരോധിക്കും.കെട്ടിട രൂപകൽപനയിലും നിർമിതിയിലും ഒന്നാംനിര ശുചിത്വ നിലവാരം ഉൾക്കൊള്ളുന്ന അത്യാധുനിക സൗകര്യമാണ് വാട്ടർ ഫ്രൻറ് മാർക്കറ്റിൽ ഒരുക്കിയിട്ടുള്ളത്. പൊതുജനങ്ങളുടെയും ഉപഭോക്താക്കളുടെയും ഒപ്പം വ്യാപാരികളുടെയും ആരോഗ്യം, സുരക്ഷ എന്നിവക്കാണ് നാം എപ്പോഴും പ്രഥമ പരിഗണന നൽകുന്നത്. കോവിഡ് -19 പശ്ചാത്തലത്തിൽ എല്ലാ ഉപഭോക്താക്കളുടെയും സ്റ്റാഫുകളുടെയും സമൂഹത്തിെൻറയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ശക്തമായ മുൻകരുതൽ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ശാരീരിക അകലം പാലിച്ച്, സുരക്ഷിതത്വത്തോടെ ഷോപ്പിങ് നടത്താനുള്ള എല്ലാ മുൻകരുതൽ നടപടികളും ഇതിനകം കൈക്കൊണ്ടിട്ടുണ്ട് -വാട്ടർ ഫ്രൻറ് മാർക്കറ്റ് മാനേജർ മുഹമ്മദ് അൽ മദനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.