Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസുരക്ഷിതമായി ഷോപ്പിങ്...

സുരക്ഷിതമായി ഷോപ്പിങ് നടത്താം :വാട്ടർ ഫ്രൻറ് മാർക്കറ്റ് തുറന്നു

text_fields
bookmark_border
സുരക്ഷിതമായി ഷോപ്പിങ് നടത്താം :വാട്ടർ ഫ്രൻറ് മാർക്കറ്റ് തുറന്നു
cancel
camera_alt?????? ???????? ????????????? ?????????? ???????? ???????? ???????????? ??????????

ദു​ബൈ: ന​ഗ​ര​ത്തി​ലെ മു​ൻ​നി​ര മാ​ർ​ക്ക​റ്റു​ക​ളി​ലൊ​ന്നാ​യ വാ​ട്ട​ർ ഫ്ര​ൻ​റ് മാ​ർ​ക്ക​റ്റ് തു​റ​ന്നു​പ ്ര​വ​ർ​ത്തി​ക്കാ​ൻ അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കി. മ​ത്സ്യം, മാം​സം, ഡ്രൈ ​ഗു​ഡ്സ്, പ​ഴം, പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റു​ക​ൾ ഒ​രു കു​ട​ക്കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വാ​ട്ട​ർ ഫ്ര​ൻ​റ് മാ​ർ​ക്ക​റ്റ് പ​തി​വു​പോ​ലെ സ​ജീ​വ​മാ​യി​ത്തു​ട​ങ്ങി. എ​ന്നാ​ൽ, കോ​വി​ഡ് –19 വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ശു​ചീ​ക​ര​ണ, അ​ണു​മു​ക്ത​മാ​ക്ക​ൽ പ​ദ്ധ​തി​ക​ളും ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് മാ​ർ​ക്ക​റ്റ് തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. വീ​ണ്ടും വ്യാ​പാ​രം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഒ​ട്ടേ​റെ ആ​രോ​ഗ്യ-​സു​ര​ക്ഷാ ന​ട​പ​ടി​ക​ളാ​ണ് ഇ​വി​ടെ ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള​ത്. 24 മ​ണി​ക്കൂ​റും അ​ണു​മു​ക്ത​മാ​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ന്ന​തി​നാ​യി പ്ര​ത്യേ​ക സം​ഘ​ത്തെ ത​ന്നെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ ശു​ചി​ത്വ ശു​ചീ​ക​ര​ണ രീ​തി​ക​ൾ‌​ക്ക് പു​റ​മേ​യാ​ണി​ത്. സം​ഘം എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും മാ​ർ​ക്ക​റ്റ് പൂ​ർ​ണ​മാ​യും അ​ണു​വി​മു​ക്ത​മാ​ക്കു​ക​യും ശു​ചി​ത്വം ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മാ​ർ​ക്ക​റ്റി​ന​ക​ത്തെ മു​ഴു​വ​ൻ വി​പ​ണി​ക​ളും നി​യ​ന്ത്രി​ത സ​മ​യ​ങ്ങ​ളി​ൽ മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കു​ക​യു​ള്ളൂ. എ​ല്ലാ വി​പ​ണി​ക​ൾ​ക്കും രാ​വി​ലെ ആ​റു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കി​യി​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​സ​മ​യം. രാ​ത്രി എ​ട്ടു​മ​ണി​ക്കു​ശേ​ഷം പൂ​ർ​ണ​മാ​യും വ​ലി​യ സ​ന്നാ​ഹ​ത്തോ​ടു​കൂ​ടി​യു​ള്ള അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ശു​ചി​ത്വ​വും ന​ട​ക്കും.


മാ​ർ​ക്ക​റ്റി​ലെ വ്യാ​പാ​രി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും ഉ​പ​ഭോ​ക്താ​ക്ക​ളെ​യും നി​രീ​ക്ഷി​ക്കു​ന്ന​തി​നും ശ​രീ​ര ഉൗ​ഷ്മാ​വ് അ​ള​ക്കു​ന്ന​തി​നു​മാ​യി എ​ല്ലാ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലും തെ​ർ​മ​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​ർ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും കൈ​ക​ഴു​കു​ന്ന​തി​നും പ​തി​വാ​യി ശു​ചി​ത്വം പാ​ലി​ക്കു​ന്ന​തി​നു​മാ​യി നി​ര​വ​ധി ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ യൂ​നി​റ്റു​ക​ൾ ഒ​ന്നി​ല​ധി​കം സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ളും ജീ​വ​ന​ക്കാ​രും കൃ​ത്യ​മാ​യി ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും. മാ​ർ​ക്ക​റ്റി​ലെ​ത്തു​ന്ന​വ​ർ മാ​സ്കും ൈക​യ്യു​റ​യും നി​ർ​ബ​ന്ധ​മാ​യും ധ​രി​ക്ക​ണം. ഒ​രു കു​ടും​ബ​ത്തി​ലെ ഒ​രം​ഗ​ത്തി​ന് മാ​ത്രം ഷോ​പ്പി​ങ് ന​ട​ത്താ​ൻ അ​നു​മ​തി​യെ​ന്ന നി​ർ​ദേ​ശം ക​ർ​ശ​ന​മാ​യി പാ​ലി​ക്കും. എ​ന്നാ​ൽ, കു​ട്ടി​ക​ൾ പ്ര​വേ​ശി​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യും നി​രോ​ധി​ക്കും.കെ​ട്ടി​ട രൂ​പ​ക​ൽ​പ​ന​യി​ലും നി​ർ​മി​തി​യി​ലും ഒ​ന്നാം​നി​ര ശു​ചി​ത്വ നി​ല​വാ​രം ഉ​ൾ​ക്കൊ​ള്ളു​ന്ന അ​ത്യാ​ധു​നി​ക സൗ​ക​ര്യ​മാ​ണ് വാ​ട്ട​ർ ഫ്ര​ൻ​റ് മാ​ർ​ക്ക​റ്റി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും ഒ​പ്പം വ്യാ​പാ​രി​ക​ളു​ടെ​യും ആ​രോ​ഗ്യം, സു​ര​ക്ഷ എ​ന്നി​വ​ക്കാ​ണ് നാം ​എ​പ്പോ​ഴും പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​ത്. കോ​വി​ഡ് -19 പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും സ്​​റ്റാ​ഫു​ക​ളു​ടെ​യും സ​മൂ​ഹ​ത്തി‍​​െൻറ​യും ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ശ​ക്ത​മാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ടി​ട്ടു​ണ്ട്. ശാ​രീ​രി​ക അ​ക​ലം പാ​ലി​ച്ച്, സു​ര​ക്ഷി​ത​ത്വ​ത്തോ​ടെ ഷോ​പ്പി​ങ് ന​ട​ത്താ​നു​ള്ള എ​ല്ലാ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും ഇ​തി​ന​കം കൈ​ക്കൊ​ണ്ടി​ട്ടു​ണ്ട് -വാ​ട്ട​ർ ഫ്ര​ൻ​റ് മാ​ർ​ക്ക​റ്റ് മാ​നേ​ജ​ർ മു​ഹ​മ്മ​ദ് അ​ൽ മ​ദ​നി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newswater front market
News Summary - water front market-uae- gulf news
Next Story