മരുഭൂമിയിൽ തമ്പടിക്കുന്നവരുടെ ശ്രദ്ധക്ക്​

അബൂദബി: മഞ്ഞുകാലം ആസ്വദിക്കാൻ മരുഭൂമിയിൽ തമ്പടിക്കുന്നവർക്ക്​ സിവിൽ ഡിഫൻസി​​​െൻറ സുരക്ഷാ മുന്നറിയിപ്പ്​. മാനദണ്ഡങ്ങൾ അനുസരിച്ച് ​വേണം കൂടാരം കെട്ടി കഴിയാൻ എന്നാണ്​ പ്രധാന നിർദേശം.
കൂടാരത്തി​​​െൻറ തുണിയിൽ നിന്ന്​ 50 സ​​െൻറിമീറ്റർ എങ്കിലും അകലെ മാത്രമെ വിളക്കുകളും മറ്റും വെക്കാവൂ. അടുപ്പുകളും മറ്റും ട​​െൻറിനുള്ളിൽ കത്തിക്കരുത്​. അഗ്​നിശമന ഉപകരണം ഒപ്പം കരുതണം. ​െമഴുകുതിരിയും തീനാളം പുറത്തു വരുന്ന ലൈറ്ററുകളും ട​​െൻറിനുള്ളിൽ കത്തിക്കരുത്​. സിവിൽ ഡിഫൻസ്​ ജനറൽ കമാൻഡാണ്​ ഇത്​ സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്​.

Tags:    
News Summary - Warning for Desert camp, UAE news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.