Posted On
date_range Updated On
date_range വെയര്‍ ഹൗസുകള്‍ക്ക് തീ പിടിച്ചു
അജ്മാന് : അജ്മാന് വ്യാവസായിക മേഖലയായ അല്‍ ജറഫില്‍ വെയര്‍ ഹൗസുകള്‍ക്ക് തീ പിടിച്ചു. ശനിയാഴ്ച രാവിലെയാണ് മൂന്ന് വെയര്‍ ഹൗസുകള്‍ക്ക് തീ പിടിച്ചത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് അജ്മാന്, ഷാര്‍ജ , ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമനസേന സംഭവസ്ഥലത്തെത്തി. ദ്രുതഗതിയില്‍ പ്രവര്‍ത്തനമാരംഭിച്ച സിവില്‍ ഡിഫന്‍സ് അടുത്തുള്ള ആറു വെയര്‍ ഹൗസുകള്‍ക്ക് തീ പടരുന്നത് തടയുകയും ചെയ്തു. രണ്ടു മണിക്കൂര്‍ നേരത്തെ പരിശ്രമം കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്ത സാധ്യതയുള്ള വസ്തുക്കളും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും സൂക്ഷിച്ചിരുന്നതായിരുന്നു ഈ വെയര്‍ ഹൗസുകളെന്ന് സിവില്‍ ഡിഫന്‍സ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മുഹമദ് അലി ജുമൈറ പറഞ്ഞു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഷോര്‍ട്ട് സര്‍ക്യുട്ടാണ് അപകട കാരണമെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.