അൽെഎൻ: ഹൃദയാരോഗ്യ സംരക്ഷണത്തിൽ വ്യായാമത്തിെൻറ പ്രാധാന്യത്തെ കുറിച്ച് ബോധവ ത്കരണം നടത്താൻ അൽെഎൻ ബുർജീൽ റോയൽ ആശുപത്രിയും വി.പി.എസ് ഹെൽത്ത് കെയറും അൽ ജഹ്ലി പാർക്കിൽ വാക്കത്തോൺ സംഘടിപ്പിച്ചു. സഹിഷ്ണുത വർഷാചരണ പദ്ധതികളുടെ ഭാഗമായി അൽഐൻ നഗരസഭ, അൽഐൻ എഫ്.സി എന്നിവയുമായി ചേർന്നാണ് വാക്കത്തോൺ നടത്തിയത്.
അൽഐൻ എഫ്.സി ഇൻവെസ്റ്റ്മെൻറ് കോമേഴ്സ്യൽ ഡയറക്ടർ റാശിദ് അബ്ദുല്ല ഫ്ലാഗ് ഓഫ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ആരംഭിച്ച മൂന്ന് കിലോമീറ്റർ നടത്തത്തിൽ വിവിധ മേഖലകളിലുള്ള നിരവധി പേർ പങ്കെടുത്തു. പതിവായുള്ള നടത്തം ശരീരത്തെ ഊർജസ്വലമാക്കുമെന്നും ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുമെന്നും വി.പി.എസ് അൽഐൻ റീജനൽ ഡയറക്ടർ ഡോ. അരുൺ മേനോൻ പറഞ്ഞു. രാവിലെയോ വൈകീേട്ടാ പതിവായി നടക്കുന്നത് മാനസിക സമ്മർദ്ദം കുറക്കാൻ സഹായിക്കും. പ്രതിരോധശേഷി കൂട്ടാനും നടത്തം ഗുണം ചെയ്യും. ജീവനക്കാർക്കിടയിൽ ആരോഗ്യ ശീലം വളർത്തുന്നതിന് വിവിധ കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ഡോ. അരുൺ മേനോൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.