വ​ട​ക്കാ​ഞ്ചേ​രി സു​ഹൃ​ദ് സം​ഘ​ത്തി​ന്‍റെ 35ാം വാ​ര്‍ഷി​കാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍

വ​ട​ക്കാ​ഞ്ചേ​രി സു​ഹൃ​ദ്​ സം​ഘം പൂ​രം-2023 സം​ഘ​ടി​പ്പി​ച്ചു

അ​ജ്മാ​ന്‍: യു.​എ.​ഇ​യി​ലെ തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ വ​ട​ക്കാ​ഞ്ചേ​രി സു​ഹൃ​ദ് സം​ഘ​ത്തി​ന്‍റെ 35ാം വാ​ര്‍ഷി​കാ​ഘോ​ഷ​മാ​യ വ​ട​ക്കാ​ഞ്ചേ​രി സു​ഹൃ​ദ്​ സം​ഘം പൂ​രം 2023 സം​ഘ​ടി​പ്പി​ച്ചു. അ​ജ്മാ​ന്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ അ​ലി അ​ഹ​മ​ദ് മു​ഹ​മ്മ​ദ്‌ അ​ല്‍ജീ​ദ് മു​ഖ്യാ​തി​ഥി​യാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഷാ​ർ​ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ്​ വൈ.​എ. റ​ഹീം നി​ർ​വ​ഹി​ച്ചു. വ​ട​ക്കാ​ഞ്ചേ​രി സു​ഹൃ​ദ്​ സം​ഘം പ്ര​സി​ഡ​ന്‍റ്​ അ​ഷ്‌​റ​ഫ്‌ തി​യ്യാ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജ​ന. സെ​ക്ര​ട്ട​റി ബി​മ​ല്‍ ജ​യിം​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ അ​ബ്ദു​ൽ ജ​ലീ​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു. ര​ക്ഷാ​ധി​കാ​രി വി.​എ​സ്. വേ​ണു, പൂ​രം ക​ണ്‍വീ​ന​ര്‍ ഷാ​മി​ല്‍ മു​ഹ്സി​ന്‍ എ​ന്നി​വ​ര്‍ ആ​ശം​സ നേ​ര്‍ന്നു.

ഗാ​ന​ര​ച​യി​താ​ക്ക​ളാ​യ വ​യ​ലാ​ര്‍ ശ​ര​ത്ച​ന്ദ്ര വ​ർ​മ, ബി.​കെ. ഹ​രി നാ​രാ​യ​ണ​ന്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ഗാ​യ​ക​രാ​യ ബി​ജു നാ​രാ​യ​ണ​ന്‍, അ​ഖി​ല ആ​ന​ന്ദ്, അ​ക്ബ​ര്‍ ഖാ​ന്‍, അ​ന​ഘ അ​ജ​യ്‌ എ​ന്നി​വ​രൊ​രു​ക്കി​യ സം​ഗീ​ത​നി​ശ​യും അ​ര​ങ്ങേ​റി. സു​ഹൃ​ദ്​​സം​ഘം അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ള്‍, ഓ​ണ​സ​ദ്യ, ശി​ങ്കാ​രി​മേ​ളം എ​ന്നി​വ​യും അ​ര​ങ്ങേ​റി. സു​ഹൃ​ദ്​ സം​ഘം ചാ​രി​റ്റി ക​ണ്‍വീ​ന​ര്‍ കെ.​എ. ഷാ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഡ​യോ​ണി ബി​മ​ല്‍, പൂ​രം ജോ. ​ക​ണ്‍വീ​ന​ർ​മാ​രാ​യ ഫി​റോ​സ്‌ ഖാ​ന്‍, സി​റാ​ജ് തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങു​ക​ള്‍ക്ക് ആ​ശം​സ​ക​ള്‍ നേ​ര്‍ന്നു.

Tags:    
News Summary - Wadakkanchery Suhrid Sangam Pooram-2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.