ഇ​ൻ​ഡ്യ മു​ന്ന​ണി​ക്ക് വോ​ട്ട്​ ഉ​റ​പ്പു​വ​രു​ത്ത​ണം -ദു​ബൈ കെ.​എം.​സി.​സി

ദു​ബൈ: ലോ​ക്സ​ഭ തെ​ര​ഞ്ഞ​ടു​പ്പി​ൽ ഇ​ന്ത്യ​യു​ടെ മ​തേ​ത​ര​ത്വ​വും ജ​നാ​ധി​പ​ത്യ​വും നി​ല​നി​ർ​ത്തി രാ​ജ്യം തി​രി​ച്ചു​പി​ടി​ക്കാ​ൻ ബൂ​ത്തു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി ഒ​രോ വോ​ട്ടും ഇ​ൻ​ഡ്യ മു​ന്ന​ണി​ക്ക് ഉ​റ​പ്പു​വ​രു​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന്​ ദു​ബൈ കെ.​എം.​സി.​സി പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​​പ്പെ​ട്ടു. യു.​പി.​എ സ​ർ​ക്കാ​ർ പ്ര​വാ​സി​ക​ളു​ടെ വോ​ട്ട​വ​കാ​ശ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച​പ്പോ​ൾ മോ​ദി സ​ർ​ക്കാ​ർ പ്ര​വാ​സി​ക​ളെ ര​ണ്ടാം​കി​ട പൗ​ര​ന്മാ​രാ​യി കാ​ണു​ക​യും അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വാ​സി വോ​ട്ട് ഇ​ൻ​ഡ്യ മു​ന്ന​ണി​ക്ക് ഉ​റ​പ്പ് വ​രു​ത്താ​നാ​യി ഓ​രോ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​നും ജാ​ഗ്ര​ത കാ​ണി​ക്ക​ണ​മെ​ന്നും ദു​ബൈ കെ.​എം.​സി.​സി ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹീം മു​റി​ച്ചാ​ണ്ടി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. കു​റ്റ്യാ​ടി മ​ണ്ഡ​ലം കെ.​എം.​സി.​സി നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​രീം വേ​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൊ​യ്തു അ​രൂ​ർ, അ​സി​സ് കു​ന്ന​ത്ത്, സ​മ​ദ് ക​രാ​ള​ത്ത്, ബ​ഷീ​ർ ജീ​ലാ​നി, ന​സീ​ർ ഏ​ക്കോ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Vote for India Front should be ensured - Dubai KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.