റാക് കേരള സമാജം വോളിബാള്‍ ടൂര്‍ണമെന്റില്‍ വിജയികളായ കണ്‍സപ്റ്റ് ക്രിയേഷന് ഷാര്‍ജ
പ്രസിഡന്റ് നാസര്‍ അല്‍ദാനയില്‍നിന്ന് ട്രോഫി സ്വീകരിക്കുന്നു
വോളിബാള്‍ ടൂര്‍ണമെന്റ്; കണ്‍സപ്റ്റ് ക്രിയേഷന് ചാമ്പ്യന്മാര്
റാസല്‍ഖൈമ: യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് റാക് കേരള സമാജം സംഘടിപ്പിച്ച കായികമേള സമാപിച്ചു.വോളിബാള്‍ ടൂര്‍ണമെന്റിലെ ഫൈനല്‍ മത്സരത്തില്‍ ടീം ലിറ്റില്‍ സ്കോളര്‍ നഴ്സറി ദുബൈയെ പരാജയപ്പെടുത്തി ടീം കണ്‍സപ്റ്റ് ക്രിയേഷന് ഷാര്‍ജ വിജയകിരീടമണിഞ്ഞു.സമാജം പ്രസിഡന്റ് നാസർ അല്‍ദാന വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു. സ്പോര്‍ട്സ് സെക്രട്ടറി ഷാനിയാസ്, ട്രഷറര്‍ ഷാനവാസ്, ഗഫൂര്‍ മാവൂര്‍, ആരിഫ് കുറ്റ്യാടി, സുരേഷ്, ഷംസു, അഷ്റഫ് എക്സ്പോ എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.