അൽഐൻ മലയാളി സമാജത്തിന്‍റെ വോളിബാൾ ടൂർണമെന്‍റുമായി ബന്ധപ്പെട്ട്​ നടത്തിയ വാർത്തസമ്മേളനം

അൽഐനിൽ വോളിബോളിന്​ അരങ്ങുണരുന്നു

അൽഐൻ: അൽഐൻ മലയാളി സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ ഈ വർഷം മുതൽ വോളിബാൾ ടൂർണമെന്‍റ്​ സംഘടിപ്പിക്കും. ലുലു റോളിങ്​ ട്രോഫിക്ക് വേണ്ടിയുള്ള പ്രഥമ ടൂർണമെന്‍റ്​ ഏപ്രിൽ 22ന് രാത്രി 9.30 മുതൽ അൽഐൻ ഖത്താറ ക്ലബ്ബ് സ്റ്റേഡിയത്തിൽ നടക്കും. ആറ്​ ടീമുകൾ പങ്കെടുക്കും. വരും വർഷങ്ങളിൽ ഇന്ത്യയിലേയും യു.എ.ഇ.യിലേയും ദേശീയ താരങ്ങളെ ഉൾപെടുത്തി എട്ട്​ ടീമുകളുടെ ടൂർണമെന്‍റ്​ നടത്തുമെന്ന്​ സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

വോളിബാളിന്‍റെ നടത്തിപ്പിനായി സംഘാടക സമിതിക്ക്​ രൂപം നൽകി. ഭാരവാഹികൾ: ലുലു അൽഐൻ റീജിയനൽ ഡയറക്ടർ ഷാജി ജമാലുദ്ധീൻ (ചെയർ.), റീജിയനൽ മാനേജർ ഉണ്ണികൃഷ്ണൻ പി. (വൈ. ചെയ.), ലോക കേരള സഭാ അംഗവും അൽഐൻ മലയാളി സമാജം മുൻ പ്രസിഡണ്ടുമായ ഇ.കെ.സലാം (ജന. കൺ.), ഫിറോസ് ബാബു, റസ്സൽ മുഹമ്മദ് സാലി, വിനോദ്, രമേഷ് കുമാർ, ഉമ്മർ മംഗലത്ത്, നവ്ഹാൻ (അംഗങ്ങൾ).

Tags:    
News Summary - volleyball in Al Ain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.