വിവ  സാരഥികൾക്ക് സ്വീകരണം 

ദുബൈ: സന്ദർശനാർത്ഥം  യു.എ.ഇയിലെത്തിയ വടകര  ഇസ്ലാമിക് വെൽഫയർ  അസോസിയേഷൻ (വിവി) സാരഥികൾക്ക്  വിവ  ദുബൈ ഘടകം  സ്വീകരണം നൽകി . ഭിന്നശേഷിയുളള കുട്ടികൾക്ക് വേണ്ടി  വടകരയിൽ  പ്രവർത്തിക്കുന്ന  സ്കൂളി​െൻറ  വിപുലീകരണം സംബന്ധിച്ച കാര്യങ്ങൾ  ചെയർമാൻ പ്രഫ. കെ.കെ. മഹമൂദ്   വിശദീകരിച്ചു.

 ഇത്തരം കുട്ടികൾക്ക്  ആവശ്യമായ പരിശീലനം നൽകി  അവരെ തൊഴിൽ രംഗത്തെത്തിക്കാൻ വിവക്ക് സാധിച്ചിട്ടുണ്ട്. 
ആധുനിക സംവിധാനങ്ങളോടെയാണ്  പുതിയ സ്കൂൾ വിഭാവനം ചെയ്യുന്നതെന്നും  പ്രഫസർ പറഞ്ഞു. 
മുസ്തഫ മുട്ടുങ്ങൽ  ഉദ്ഘാടനം ചെയ്തു. അനീസു മുക്കോലക്കൽ അധ്യക്ഷത വഹിച്ചു. അൻവർ നഹ,ഒ.കെ. ഇബ്രാഹിം, പി.കെ.ജമാൽ, കെ.പി.ഹാരിസ്,കെ.വി. അഫ്സൽ, ടി.കെ.സത്താർ ,മുസ്തഫ , ജംഷീദ്, ഗഫൂർ പാലോളി , ഇസ്മയിൽ എന്നിവർ സംസാരിച്ചു . ശാഹിദ്‌ കക്കുന്നത്ത് സ്വാഗതവും ഫർഷാൻ നന്ദിയും പറഞ്ഞു .

Tags:    
News Summary - viva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.