Posted On
date_range Updated On
date_range നിയമലംഘനം: യു.എ.ഇയിൽ സ്ഥാപനത്തിന് 50 ലക്ഷം ദിർഹം പിഴ
ദുബൈ: കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം ലംഘിച്ച സ്ഥാപനത്തിന് 50 ലക്ഷം ദിർഹം പിഴ ചുമത്തി സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്.സി.എ). നിയമനടപടികൾക്കായി സ്ഥാപനത്തെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
അതോറിറ്റി നടത്തിയ പരിശോധനയിൽ കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയും ഭീകര സംഘടനകൾക്ക് ധനസഹായം നൽകുന്നതിനെതിരെയുമുള്ള നിയമങ്ങൾ സ്ഥാപനം ലംഘിച്ചതായി കണ്ടെത്തിയിരുന്നു. യു.എ.ഇയിലെ നിക്ഷേപകരെ ലക്ഷ്യം വെച്ച് തെറ്റിദ്ധരിപ്പിക്കുന്ന ഇടപാട് നടത്തുന്ന ഒരു വിദേശ കമ്പനിയുമായി സ്ഥാപനം ഒത്തുകളിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.
അനധികൃതമായി ഇടപാടുകാരിൽ നിന്ന് നേട്ടമുണ്ടാക്കുന്നതിന് വിദേശ സ്ഥാപനം അതോറിറ്റിയുടെ ലൈസൻസ് ഉള്ളതായി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.