ഷാർജ: ഇന്ത്യയിലെ അഭിപ്രായസ്വാതന്ത്ര്യം അപകടത്തിലേക്ക് നീങ്ങുകയാണെന്നും മാധ്യമ പ് രവർത്തനം അപകടംപിടിച്ച പ്രവർത്തനമേഖലയായി മാറിയിരിക്കുകയാണെന്നും വിക്രം സേത് ത്. സാഹിത്യകാരന്മാരും മാധ്യമപ്രവർത്തകരും തുടർച്ചയായി വധിക്കപ്പെടുന്നുവെന്നും അദ്ദേഹം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പറഞ്ഞു.
തെൻറ നോവലായ ‘സ്യൂട്ടബ്ൾ ഗേൾ’ യുക്തമായ സമയത്ത് പുറത്തിറങ്ങും. സമൂഹമാധ്യമങ്ങളിൽ താൻ ഒട്ടും സജീവമല്ല. തെൻറ ഇ-മെയിൽ അക്കൗണ്ടുകൾ പോലും താൻ പലപ്പോഴും പരിശോധിക്കാറില്ല. തെൻറ പേരിൽ പ്രചരിക്കുന്ന ട്വിറ്റർ-ഫേസ്ബുക്ക് അക്കൗണ്ടുകൾ മറ്റാരൊക്കെയോ കൈകാര്യം ചെയ്യുന്നതാണ്. തെൻറ എഴുത്തിനെ തനിക്കു ചുറ്റുമുള്ള സാമൂഹിക-രാഷ്ട്രീയ പരിതസ്ഥിതികൾ സ്വാധീനിക്കാറുണ്ടെന്ന് വിക്രം സേത്ത് പറഞ്ഞു.എഴുത്തിെൻറ മേഖല ചുരുങ്ങിവരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് എഴുത്തുകാർ സ്വയം സെൻസറിങ്ങിന് വിധേയരാകുകയാണെന്ന് വിക്രം സേത്ത് മറുപടി നൽകി. എഴുത്തുകാർ തങ്ങൾക്കു ലഭിച്ച പുരസ്കാരങ്ങൾ തിരികെ നൽകി പ്രതിഷേധിക്കുന്ന സംഭവങ്ങളെക്കുറിച്ച് പരാമർശിക്കവെ, താൻ പുരസ്കാരങ്ങൾ തിരികെ നൽകിയില്ലെന്നും അതിലും വ്യത്യസ്തമായ പ്രതിഷേധമാർഗങ്ങളുണ്ടെന്നും വിക്രം സേത്ത് പറഞ്ഞു. സാഹിത്യ അക്കാദമി മഹത്തായ സ്ഥാപനമാണ്. ജവഹർലാൽ നെഹ്റുവിനെ പോലുള്ള മഹാന്മാരായ നമ്മുടെ രാഷ്ട്രനേതാക്കളാണ് സാഹിത്യ അക്കാദമിക്ക് രൂപം നൽകിയത്. പ്രതിഷേധം പ്രകടിപ്പിക്കുന്നത്തിനുള്ള മാർഗങ്ങൾ തികച്ചും വ്യക്തിഗതമാണ്.
എഴുത്തുകാരനും രാജ്യത്തെ പൗരനാണെന്നും എഴുത്തുകാർ തങ്ങളുടെ വികാരങ്ങൾ എഴുത്തിലൂടെയാണ് പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാർക്ക് അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും വിവേചനത്തിനെതിരെ പോരാടാനും എല്ലാ അവകാശവുമുണ്ട്. എഴുതാനുള്ള പ്രചോദനത്തിന് യാത്ര ഒരു അനിവാര്യഘടകമല്ലെന്ന് വിക്രം സേത്ത് പറഞ്ഞു. തുളസിദാസോ സൂർദാസോ ഷേക്സ്പിയറോ യാത്രചെയ്തിട്ടല്ല സാഹിത്യരചനകൾ നടത്തിയിരുന്നത്. ചുറ്റുമുള്ള ജീവിതത്തെ നോക്കിക്കാണുന്നതാണ് പ്രധാനം.
എഴുത്തുകാർ സ്വന്തം കൃതികളോടും എഴുത്തിനോടും സത്യസന്ധത പുലർത്തണമെന്നതാണ് തെൻറ അഭിപ്രായമെന്നും വിക്രം സേത്ത് പറഞ്ഞു. അഞ്ജന ശങ്കർ പരിപാടിയിൽ മോഡറേറ്ററായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.