ദുബൈ: ഗതാഗത നിയമ ലംഘനങ്ങളുടെ പേരിൽ ഷാർജ പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ പൊലീസിെൻറ ഡമ്പിങ് യാർഡിൽ ഇടണമെന്നില്ല, ഇനി ഉടമയുടെ വീട്ടിൽ തന്നെ സൂക്ഷിക്കാം. പക്ഷെ നിരോധിത കാലയളവിൽ വാഹനം ഒാടിക്കാൻ നോക്കിയാൽ വിവരമറിയുകയും ചെയ്യും. അഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്. ജനറൽ സൈഫ് അബ്ദുല്ലാ അൽ ഷആഫർ ഉദ്ഘാടനം ചെയ്ത പുതിയ സംവിധാന പ്രകാരമാണിത്.
വാഹനങ്ങളിൽ ഘടിപ്പിച്ച ട്രാക്കിങ് ഉപകരണമാണ് വാഹനം പുറത്തിറക്കിയാൽ വിവരം കൺട്രോൾ റൂമിൽ എത്തിക്കുക.
നമ്പർ പ്ലേറ്റും ഉടമാവകാശവും പിൻവലിച്ച ശേഷമാണ് ട്രാക്കർ ഘടിപ്പിച്ച് വീട്ടിൽ സൂക്ഷിക്കാൻ അനുമതി നൽകുക.
നിബന്ധനകൾ തെറ്റിച്ചാൽ പൊലീസ് വാഹനം പിടിച്ചെടുക്കുകയും ചെയ്യും. ഷാർജ പൊലീസ് മേധാവി ബ്രിഗേഡിയർ സൈഫ് സിരി അൽ ശംസിയും ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.