Posted On
date_range Updated On
date_range വയലാർ സന്ധ്യ 18ന്
ഷാർജ: കലാരംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ മ്യുസീഷ്യൻസ് ഫോറം വയലാർ സന്ധ്യ സംഘടിപ്പിക്കുന്നു. നവംബർ 18ന് ശനിയാഴ്ച വൈകീട്ട് അഞ്ചിന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കുന്ന പരിപാടിയിൽ കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ പങ്കെടുക്കും. പിന്നണി ഗായകരായ കല്ലറ ഗോപൻ, വിജേഷ് ഗോപൻ, ഗ്രീഷ്മ കണ്ണൻ എന്നിവർ ചേർന്ന് വയലാറിന്റെ ഗാനങ്ങൾ ആലപിക്കും. യു.എ.ഇയിലെ മികച്ച വാദ്യ കലാകാരന്മാരും മറ്റു ഗായിക, ഗായകന്മാരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.