ദുബൈ: മൂല്യവർധിത നികുതി സംബന്ധിച്ച് ഗൾഫ് മാധ്യമം^പൊളോസിസ് ഇ.ആർ.പിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന വാറ്റ് ബോധവത്കരണ സെമിനാർ 27ന് ദുബൈയിൽ നടക്കും. വൈകീട്ട് ആറിന് കറാമയിലെ ബാംഗ്ലൂർ എമ്പയർ റസ്റ്റോറൻറിലാണ് പരിപാടി. തലസ്ഥാന നഗരിയായ അബൂദബിയിലെ സെമിനാർ തീയതി പിന്നീട് അറിയിക്കും. ഇന്നലെ റാസൽഖൈമ വീനസ് റസ്റ്റോറൻറിൽ നടത്തിയ സെമിനാറിൽ പൊളോസിസ് ഒാപ്പറേഷൻ മാനേജർ മുഹമ്മദ് യൂസുഫ് യാസീൻ, എച്ച് ആൻറ് ടി ടാക്സ് കണ്‍സള്‍ട്ടൻറ്സ് സീനിയര്‍ ടാക്സ് കണ്‍സള്‍ട്ടൻറ് സി.എം.എ ആബിദ് എന്നിവർ സംസാരിച്ചു. കൺവീനർ സവ്വാബ് അലി ആമുഖം നടത്തി. റഇൗസ്,ഷൈജർ നവാസ്, ടി.പി. ഹാരിസ് എന്നിവർ നേതൃത്വം നൽകി. ദുബൈ, അബൂദബി സെമിനാറുകളിൽ പെങ്കടുക്കാൻ ആഗ്രഹിക്കുന്നവർ പേര്, കമ്പനിയുടെ പേര്, സ്ഥാപനം സ്ഥിതി ചെയ്യുന്ന എമിറേറ്റ്, മൊബൈൽ നമ്പർ, ഇ^മെയിൽ വിലാസം, പെങ്കടുക്കാൻ താൽപര്യപ്പെട്ടുന്ന സ്ഥലം എന്നിവ 050 250 5698 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യണം. മുൻകൂട്ടി പേരു നൽകി ആദ്യമെത്തുന്ന നൂറു പേർക്ക് എച്ച് ആൻറ് ടി ടാക്സ് കൺസൾട്ടൻസി സൗജന്യ വാറ്റ് രജിസ്ട്രേഷൻ ചെയ്തു നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.