ദുബൈ: യു.എ.ഇയില്‍ ജനുവരി ഒന്നുമുതല്‍ നടപ്പാക്കുന്ന മൂല്യവർധിത നികുതിയെക്കുറിച്ച് ചെറുതും വലുതുമായ അനവധി സംശയങ്ങളുമായി എത്തിയ കച്ചവടക്കാർക്ക് നികുതി നടപടിക്രമങ്ങൾ അതി ലളിതമായി വിശദീകരിച്ചു നൽകി ഗൾഫ്മാധ്യമം^പൊളോസിസ് ഇ.ആർ.പി ‘എ ചാറ്റ് ഒാൺ വാറ്റ്’സെമിനാർ. ആരംഭിക്കുന്നതിന് മണിക്കൂർ മുൻപു തന്നെ ഷാര്‍ജ നെജും അല്‍ ഇമാറത്ത് ഹോട്ടലിലെ പാർട്ടി ഹാൾ പെങ്കടുക്കാൻ എത്തിയവരെ കൊണ്ട് നിറഞ്ഞിരുന്നു.
എച്ച് ആൻറ് ടി ടാക്‌സ് കണ്‍സള്‍ട്ടൻറ് സീനിയര്‍ ടാക്‌സ് കണ്‍സള്‍ട്ടൻറ് സി.എം.എ ആബിദ് വാറ്റിെൻറ വിവിധ വശങ്ങൾ പരിചയപ്പെടുത്തി. പോളോസിസ് ഓപ്പറേഷന്‍ മാനേജര്‍ മുഹമ്മദ് യൂസുഫ് യാസീന്‍ ഡിജിറ്റല്‍ വാറ്റ് ഡോക്യുമെേൻറഷന്‍ വിശദീകരിച്ചു. ഗൾഫ് മാധ്യമം റസിഡൻറ് എഡിറ്റര്‍ പി.ഐ. നൗഷാദ് ഉദ്ഘാടനം ചെയ്തു.
ഏറെ ഗവേഷണം നടത്തിയും അന്താരാഷ്ട്ര നികുതി രീതികൾ വിശകലനം ചെയ്തുമാണ് യു.എ.ഇ വാറ്റ് നടപ്പാക്കുന്നതെന്നും ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ നികുതി നിരക്കാണ് നടപ്പാക്കുന്നതെന്നും സെമിനാർ ചൂണ്ടിക്കാട്ടി. പ്രോഗ്രാം കണ്‍വീനര്‍ സവ്വാബ് അലി ആമുഖം പറഞ്ഞു. വരും ദിനങ്ങളില്‍ മറ്റു എമിറേറ്റുകളിലും സെമിനാര്‍ നടക്കും.
താൽപര്യമുള്ളവർ 50 250 5698 എന്ന നമ്പറിൽ പേര്, സ്ഥാപനത്തിെൻറ പേര്, ഫോൺ നമ്പർ എന്നിവ വാട്ട്സ്ആപ്പ് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.