അബൂദബി: മൂല്യവർധിത നികുതി (വാറ്റ്) രജിസ്ട്രേഷൻ പൂർത്തിയാക്കാത്തവർക്ക് ഏപ്രിൽ 30 വരെ ഇളവ് അനുവദിച്ചു. ഇവരിൽനിന്ന് ഏപ്രിൽ 30 വരെ പിഴ ഇൗടാക്കില്ലെന്ന് ഫെഡറൽ നികുതി അതോറിറ്റി (എഫ്.ടി.എ) ബുധനാഴ്ച വ്യക്തമാക്കി. വാറ്റ് രജിസ്ട്രേഷൻ നടത്താനുള്ള അവസാന തീയതി ആയിരുന്ന 2017 ഡിസംബർ നാലിന് മുമ്പ് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ സാധിക്കാത്ത വാണിജ്യ സ്ഥാപനങ്ങൾക്ക് വലിയ ആശ്വാസമാണ് എഫ്.ടി.എയുടെ തീരുമാനം.
നികുതി നടപടികൾക്ക് അനുസൃതമാകാനും പിഴയിൽനിന്ന് ഒഴിവാകാനും ബിസിനസ് സംരംഭങ്ങളെ സഹായിക്കുന്നതിനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് എഫ്.ടി.എ അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. ധനകാര്യമന്ത്രിയും ദുബൈ ഉപ ഭരണാധികാരിയുമായ ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂം, എഫ്.ടി.എ ബോർഡ് ഡയറക്ടർമാർ തുടങ്ങിയവർ വാറ്റ് നടപടികൾ അവലോകനം ചെയ്തു. ജനുവരി ഒന്നിനാണ് യു.എ.ഇയിൽ വാറ്റ് പ്രാബല്യത്തിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.