ഷാര്‍ജ: സാമൂഹിക മാധ്യമങ്ങളിലെ താരമായ വരുണ്‍ പൃതി ഷാര്‍ജ കുട്ടികളുടെ വായനോത്സവത്തിെലത്തിയവരുടെ മനസും കീഴടക്കി. കള്‍ച്ചര്‍ കഫെയില്‍ തന്നെ ശ്രവിക്കാനെത്തിയവരുടെ മനസില്‍ ഏത് പ്രതിസന്ധിഘട്ടത്തിലും ഒരിക്കലും തോറ്റ് പിന്‍മാറരുതെന്ന പാഠമാണ് വരുണ്‍ പകര്‍ന്നത്. എന്താണ് യഥാര്‍ഥ ഹീറോ എന്ന ചോദ്യവുമായി വന്നയാള്‍ക്ക് ഒരു ഓട്ടോകാരെന്െറ കഥയാണ് വരൂണ്‍ പറഞ്ഞ് കൊടുത്തത്. അയാള്‍ക്ക് ഒരു കൈ ഉണ്ടായിരുന്നില്ല. എന്നാല്‍ ഉണ്ടായിരുന്ന കൈകൊണ്ട് അയാള്‍ ഓട്ടോ ഓടിച്ചു. പലരും പിന്‍മാറാന്‍ പറഞ്ഞു. എന്നാല്‍ മറ്റ് ഓട്ടോക്കാര്‍ക്ക് കിട്ടുന്നതിലും നാല് മടങ്ങ് വരുമാനം തനിക്ക് ലഭിക്കുന്നുണ്ടെന്നും പിന്‍മാറുന്ന പ്രശ്നമില്ല എന്നുമാണ് ഓട്ടോകാരന്‍ പറഞ്ഞത്.
അംഗവൈകല്യം ഒന്നിനും തടസമല്ല എന്ന പാഠമാണ് വിക്കുള്ള ഒരാളുടെ സങ്കടത്തിന് വരുണ്‍ മറുപടി നല്‍കിയത്. സംസാരിക്കാന്‍ മടിച്ച അയാളെ കൊണ്ട്പറയാനുള്ളത് മൊത്തം പറയിപ്പിച്ചാണ് വരുണ്‍ വിട്ടത്. അഭിനയ മോഹം തലക്ക് പിടിച്ചപ്പോള്‍ അത് ഏറ്റവും അടുത്ത സുഹൃത്തിനോട് പറഞ്ഞു. എന്നാല്‍ ഇത്തരത്തില്‍ ലക്ഷ കണക്കിന് പേര്‍ ഈ മോഹവുമായി നടക്കുന്നുണ്ടെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്തുകയായിരുന്നു സുഹൃത്ത്. എന്നാല്‍ തോറ്റ് പിന്‍മാറാന്‍ മനസ് അനുവദിച്ചില്ല. ആദ്യത്തെ വീഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്തു. മില്യന്‍ കണക്കിന് പേര്‍ അത് ലൈക്കും കമന്‍റുമിട്ട് വീഡിയോ സ്വീകരിച്ചു,. വിവരം കുട്ടുകാരനോട് പറഞ്ഞപ്പോള്‍ ആയിര കണക്കിന് പേര്‍ ഇത്തരത്തില്‍ ലൈക്കും മറ്റുംനേടുന്നുണ്ട് എന്നായിരുന്നു മറുപടി. പിന്നിട് അത്ര ഫെയ്മസല്ലാത്ത ടെലിവിഷന്‍ ചാനലുകള്‍ ഇന്‍റര്‍വ്യുവിന് ക്ഷണിച്ചപ്പോളും വിവരം കൂട്ടുകാരനോട് പറഞ്ഞു. ഇത്തരം ചാനലുകള്‍ നൂറ് കണക്കിന് പേര്‍ക്ക് ഇങ്ങനെയുള്ള അവസരങ്ങള്‍ നല്‍കുന്നുണ്ട് എന്നായിരുന്നു മറുപടി.
പുരോഗതിയുടെ ഓരോ കാര്യം പറയുമ്പോളും കൂട്ടുകാരന്‍ പറയുന്ന സംഖ്യയില്‍ വരുന്ന കുറവ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പിന്നിട് സാമൂഹിക മാധ്യമങ്ങളിലും മറ്റ് മേഖലയിലും തിരക്ക് വര്‍ധിച്ച സമയത്ത് ആളുകള്‍ തെൻറ വീഡിയോ പങ്ക് വെക്കാനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും തുടങ്ങിയപ്പോള്‍ മുമ്പ് തള്ളി പറഞ്ഞ കൂട്ടുകാരന്‍ അദ്ദേഹത്തിെൻറ കൂട്ടുകാരോട് താനുമായുള്ള സൗഹൃദം പങ്കുവെച്ചു. നുണയെന്ന് പറഞ്ഞ് അവർ തള്ളി. തെളിവ് തരാമെന്ന് പറഞ്ഞ് കൂട്ടുകാരന്‍ തന്നെ വിളിച്ചെങ്കിലും തിരക്ക് കാരണം ഫോണ്‍ എടുക്കാന്‍ പറ്റിയില്ല. തിരക്ക് ഒഴിഞ്ഞ് തിരിച്ച് വിളിച്ചപ്പോള്‍ അവന്‍ പറഞ്ഞ് നീയിപ്പോള്‍ വലിയ ആളായില്ലെ എന്നാണ്. സത്യത്തില്‍ തനിക്ക് കിട്ടിയ വലിയ അംഗീകാരമായിരുന്നു കൂട്ടുകാരെൻറ ആ വാക്കുകള്‍.തോല്‍ക്കുമെന്ന് പറഞ്ഞ് ഏത് രംഗത്ത് നിന്നും പിന്‍മാറരുത്. അത്തരം ചിന്തകള്‍ ഒരിക്കലും കുതിക്കാന്‍ അനുവദിക്കില്ലെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ലക്ഷകണക്കിന് ആളുകൾ പിന്തുടരുന്ന വരുൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.