വന്ദേഭാരത്​: പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു; യു.എ.ഇയിൽ നിന്ന്​ കേരളത്തിലേക്ക്​ 38 വിമാനം

ദുബൈ: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത്​ മിഷ​​െൻറ പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ജൂലൈ 15 മുതൽ 31 വരെയുള്ള ഷെഡ്യൂളാണ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. എന്നാൽ, ടിക്കറ്റ്​ വിൽപന എന്ന്​ തുടങ്ങുമെന്ന വിവരം ലഭ്യമായിട്ടില്ല. 

യു.എ.ഇയിൽ നിന്ന്​ ഇന്ത്യയിലേക്ക്​ 79 വിമാനങ്ങളാണ്​ ഉൾപെടുത്തിയിരിക്കുന്നത്​. ഇതിൽ 38 എണ്ണവും കേരളത്തിലേക്കാണ്​. പുതിയ ഷെഡ്യൂളിൽ ഷാർജയിൽ നിന്നും വിമാനം ഉൾപെടുത്തിയിട്ടുണ്ട്​. അതേസമയം, അബൂദബിയിൽ നിന്നുള്ള വിമാനങ്ങളൊന്നും പട്ടികയിൽ ഉ​ൾപെടുത്തിയിട്ടില്ല. 

ഷാർജയിൽ നിന്ന്​ 11 വിമാനങ്ങളും ദുബൈയിൽ നിന്ന്​ 27 വിമാനങ്ങളുമാണ്​ ഷെഡ്യൂൾ ചെയ്​തിരിക്കുന്നത്​. കോഴിക്കോ​േട്ടക്ക്​ 11, കൊച്ചിയിലേക്ക്​ 14, തിരുവനന്തപുരത്തേക്ക്​ ഏഴ്​, കണ്ണൂരിലേക്ക്​ ആറ്​ വിമാനങ്ങളാണ്​ സർവിസ്​ നടത്തുക. 

വിമാന ഷെഡ്യൂൾ: 

ജൂലൈ 15: ദുബൈ-കോഴിക്കോട്​, 
ദുബൈ- കൊച്ചി
, ഷാർജ-കണ്ണൂർ

16: ദുബൈ-കണ്ണൂർ, 
ഷാർജ-കൊച്ചി

17: ദുബൈ-കോഴിക്കോട്​
, ദുബൈ-കൊച്ചി

18: ഷാർജ-കോഴിക്കോട്, ​
ദുബൈ-കൊച്ചി

19: ദുബൈ-തിരുവനന്തപുരം, 
ഷാർജ-കണ്ണൂർ
, ദുബൈ-കൊച്ചി

20: ദുബൈ-കോഴിക്കോട്​

21: ദുബൈ-കൊച്ചി, 
ഷാർജ-കോഴിക്കോട്

22: ദുബൈ-കോഴിക്കോട്, ​
ദുബൈ-തിരുവനന്തപുരം

23: ഷാർജ-കോഴിക്കോട്​
, ദുബൈ-കോഴിക്കോട്

24: ഷാർജ-തിരുവനന്തപുരം, 
ദുബൈ-കോഴിക്കോട്​
, ദുബൈ-കൊച്ചി

25: ദുബൈ-തിരുവനന്തപുരം, 
ദുബൈ-കൊച്ചി

26: ദുബൈ-കണ്ണൂർ
, ദുബൈ-കൊച്ചി

27: ദുബൈ-കണ്ണൂർ
, ഷാർജ-കൊച്ചി

28: ദുബൈ-കോഴിക്കോട്​

29: ഷാർജ-കോഴിക്കോട്, ​
ഷാർജ-കൊച്ചി
, ദുബൈ-കൊച്ചി
, ദുബൈ-തിരുവനന്തപുരം

30: ദുബൈ-കണ്ണൂർ
, ദുബൈ-കൊച്ചി, 
ദുബൈ-തിരുവനന്തപുരം

31: ഷാർജ-തിരുവനന്തപുരം, 
ദുബൈ-കൊച്ചി. 

Tags:    
News Summary - vandebharath news schedule -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.