വടകര മണ്ഡലം കെ.എം.സി.സി വിജയാഘോഷത്തിൽ നിന്ന്

യു.ഡി.എഫ്​ വിജയം ആഘോഷിച്ച്​വടകര മണ്ഡലം കെ.എം.സി.സി

ദുബൈ: ‘യു.ഡി.എഫ് വിജയാരവം 2026’ എന്ന പേരിൽ വടകര മണ്ഡലം കെ.എം.സി.സി യു.ഡി.എഫിന്‍റെ വിജയം ആഘോഷിച്ചു. മുഷ്​രിഫ് പാർക്കിൽ നടന്ന പരിപാടിയിൽ നിരവധി പ്രവർത്തകരും നേതാക്കളും പങ്കെടുത്തു. യു.ഡി.എഫ് വിജയത്തിനായി പ്രവർത്തിച്ച മുഴുവൻ പ്രവർത്തകരുടെയും ആത്മാർഥ പരിശ്രമങ്ങൾക്കും ഐക്യബോധത്തിനും നേതൃത്വം അഭിനന്ദനം രേഖപ്പെടുത്തി.

പ്രസിഡന്‍റ്​ എ.ടി റഫീഖിന്‍റെ അധ്യക്ഷതയിൽ നടന്ന പരിപാടി പ്രത്യേകം ഒരുക്കിയ വിജയാഘോഷ കേക്ക് മുറിച്ചു കൊണ്ട് ഉൽഘാടനം ചെയ്തു. മണ്ഡലം നേതാക്കളായ പി.കെ അഷ്റഫ്, ജമാൽ ഓർക്കാട്ടേരി, ജില്ല സെക്രട്ടറി ഗഫൂർ പാലോളി, എം.പി അഷ്റഫ്, നാസിം പാണക്കാട്, അൻസാരി, കെ.എൻ.കെ ജാഫർ എന്നിവർ ആശംസകൾ നേർന്നു. തെരഞ്ഞെടുപ്പ്​ പ്രവചന മത്സരത്തിൽ വിജയിച്ച റാശിദ് ആയഞ്ചേരിക്കുള്ള ഗോൾഡ് കോയിൻ തജ്‌വി ഗോൾഡ് എം.ഡി മുജീബ് സമ്മാനിച്ചു. വനിതാ വിങ്​ ഭാരവാഹികളും കുടുംബങ്ങളും പരിപാടിയിൽ പ​ങ്കെടുത്തിരുന്നു. അനീസ് മുബാറക്, അഷ്റഫ് ചോറോട്, ജലാൽ അഴിയൂർ, അൻവർ ഏറാമല, അസ്‍ലം ഒഞ്ചിയം, മുഹമ്മദ്‌ പാണത്തോടി, നവാസ് മാളിയേക്കൽ, ലത്തീഫ് ചോറോട്, അജ്നാസ് വടകര, വനിത കെ.എം.സി.സി ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ഷെമീർ ഒഞ്ചിയം സ്വാഗതവും ട്രെഷറർ മൂസ മുഹ്‌സിൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - Vadakara constituency KMCC celebrates UDF victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.