Posted On
date_range Updated On
date_range എക്സ്പോ 2020 സന്ദർശനത്തിന് വാക്സിനെടുക്കൽ നിർബന്ധമില്ല
ദുബൈ: ഒക്ടോബറിൽ ആരംഭിക്കുന്ന എക്സ്പോ 2020 ദുബൈയിലേക്ക് പ്രവേശിക്കുന്നതിന് വാക്സിനെടുത്തിരിക്കണമെന്ന നിബന്ധനയുണ്ടാകില്ല.
മേളക്കെത്തുന്ന വാക്സിൻ സ്വീകരിച്ചവരും മറ്റുള്ളവരും സുരക്ഷാമാനദണ്ഡങ്ങൾ പൂർണമായും പാലിക്കണമെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, നിരന്തരം കൈകൾ കഴുകിയോ സാനിറ്റൈസ് ചെയ്തോ വൃത്തിയാക്കുക എന്നീ മാനദണ്ഡങ്ങളാണ് പാലിക്കേണ്ടത്.
ലോകത്തിലെ 192 രാജ്യങ്ങളുടെ പവലിയനുകൾ പ്രവർത്തിക്കുന്ന എക്സ്പോ ഒക്ടോബർ ഒന്നിന് ആരംഭിച്ച് ആറു മാസമാണ് പ്രവർത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.