Posted On
date_range Updated On
date_range യൂനിയൻകോപ്പ്-അൽമറായി ബാക്ക് ടു സ്കൂൾ കാമ്പയിൻ ജേതാക്കെള പ്രഖ്യാപിച്ചു
ദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സ്ഥാപനമായ യൂനിയൻ കോപ്പും സൗദിയിലെ പ്രമുഖ സ്ഥാപനമായ അൽമറായിയും ചേർന്ന് ബാക്ക് ടു സ്കൂൾ കാമ്പയിനിലെ വിജയികളെ തെരഞ്ഞെടുത്തു. അൽ മറായി ദുബൈ ഒാഫീസിൽ നടന്ന നറുക്കെടുപ്പിന് ദുബൈ ഇക്കണോമിക് ഡിപ്പാർട്ട്മെൻറിലെ ഉദ്യോഗസ്ഥർ നേതൃത്വം നൽകി.
നൂറിലേറെ കുടുംബങ്ങൾക്ക് അബൂദബി വാർണർ ബ്രദേഴ്സ് പാർക്കിലേക്കുള്ള പ്രവേശന ടിക്കറ്റും ഗ്രാൻറ് ജേതാവിന് ഒരു വർഷത്തേക്കുള്ള പാസും സമ്മാനമായി നൽകും. അൽ മറായിയുടെയും യൂനിയൻ കോപ്പിെൻറയും ഉന്നത ഉദ്യോഗസ്ഥരായ മീഡിയാ സെക്ഷൻ മാനേജർ ഇമാദ് റാഷിദ്, കീ അക്കൗണ്ട്സ് മാനേജർ തോമസ് കോയിൽ രാജ്, ഗൾഫ് ട്രേഡ് മാനേജർ ഷഹ്ദാസ് ഗിൽ, എരിയാ സെയിൽസ് മാനേജർ ബൈജു കൃഷ്ണൻ, ട്രേഡ് മാർക്കറ്റിങ് മാനേജർ ഫാസ് ഹഖി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.