Posted On
date_range Updated On
date_range ദുബൈയിൽ അജ്ഞാത മൃതദേഹം; തിരിച്ചറിയാൻ സഹായിക്കണമെന്ന് പൊലീസ്
ദുബൈ: കടലിൽ നിന്ന് കണ്ടെടുത്ത അജ്ഞാത മൃതദേഹം തിരിച്ചറിയാൻ ദുബൈ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. ഏഷ്യൻ വംശജനാണ്. 40 വയസ് തോന്നിക്കും. പാം ജുമൈറക്കും ബുർജ് അൽ അറബിനും സമീപത്തെ കടലിൽ നിന്നാണ് മൃതദേഹം കിട്ടിയത്.
നീല ഷർട്ടും കറുത്ത പാന്റ്സുമായിരുന്നു വേഷം. മൃതദേഹം പൊലീസ് മോർച്ചറിയിൽ. എന്തെങ്കിലൂം വിവരം ലഭിക്കുന്നവർ കോൾ സെന്‍ററുമായി (04-901) നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.