അബൂദബി: വന്യമൃഗങ്ങളിലെ ദേശാടന ഇനങ്ങളുടെ സംരക്ഷണത്തിന് നടത്തുന്ന ശ്രമങ്ങള്‍ക്ക് അബൂദബി പരിസ്ഥിതി ഏജന്‍സിക്ക് യു.എന്‍ പരിസ്ഥിതി പദ്ധതിയുടെ അംഗീകാരം. ഉസ്ബക്കിസ്താനിലെ സമര്കന്തില് ചേര്‍ന്ന വന്യമൃഗങ്ങളുടെ ദേശാടന ഇനങ്ങളെ സംരക്ഷിക്കുന്നതിനുള്ള കണ്‍വെന്‍ഷന്റെ പതിനാലാം സമ്മേളനത്തിലാണ് (കോപ്14) അബൂദബി പരിസ്ഥിതി ഏജന്‍സിക്ക് രണ്ട് ചാമ്പ്യന്‍ പ്ലസ് അവാര്‍ഡുകള്‍ നല്കി ആദരിച്ചത്.
ആഫ്രിക്ക, യൂറേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ദേശാടന പക്ഷികളെയും കടല്പ്പശുക്കളെയും സംരക്ഷിക്കുന്നതിൽ അബൂദബി പരിസ്ഥിതി ഏജൻസി കാഴ്ചവെക്കുന്ന പ്രതിബദ്ധതക്കും പ്രവര്‍ത്തനങ്ങള്‍ക്കുമാണ് അംഗീകാരം. അഭിമാനകരമായ ഈ നിമിഷത്തില്‍ യു.എ.ഇയുടെ സ്ഥാപക പിതാവ് ശൈഖ് സായിദിന്റെ ദീര്‍ഘദൃഷ്ടിക്ക് നന്ദി പറയുകയാണെന്ന് അംഗീകാരം ഏറ്റുവാങ്ങിയ അബൂദബി പരിസ്ഥിതി ഏജന്‍സിയുടെ സെക്രട്ടറി ജനറല്‍ ഡോ. ശൈഖ സലിം അല്‍ ദാഹിരി പറഞ്ഞു.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാനും അല്‍ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും അബൂദബി പരിസ്ഥിതി ഏജന്‍സിയുടെ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആൽ നഹ്യാന് എന്നിവര്‍ അകമഴിഞ്ഞ പിന്തുണയും മാര്‍ഗനിര്‍ദേശവും പരിസ്ഥിതി ഏജന്‍സിക്കു നല്‍കുന്നുണ്ടെന്നും ഡോ. ശൈഖ സലിം അല്‍ ദാഹിരി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.