സജാദ് നാട്ടിക, എസ്. രാജീവ്, അസീം അബ്ദുൽ ഖാദർ
ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ
ഉമ്മുൽ ഖുവൈൻ: ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റായി സജാദ് നാട്ടികയും ജനറൽ സെക്രട്ടറിയായി രാജീവ് എസും തിരഞ്ഞെടുക്കപ്പെട്ടു. ഇത് ഏഴാം തവണയാണ് സജാദ് നാട്ടിക അസോസിയേഷൻ പ്രസിഡന്റ് പദം അലങ്കരിക്കുന്നത്. മുൻ പ്രസിഡന്റ് മുഹമ്മദ് മോഹിദിൻ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അസീം അബ്ദുൽ ഖാദറാണ് പുതിയ ട്രഷറർ. മറ്റു കമ്മിറ്റി ഭാരവാഹികൾ: റാഷിദ് പൊന്നാണ്ടി (ജോ. സെക്രട്ടറി), പ്രസൂദൻ (ജോ: ട്രഷറർ), സി.കെ. നസീർ (കലാവിഭാഗം), ഷനൂജ് നമ്പ്യാർ (കായികം), നവീൻ അപ്പുക്കുട്ടൻ (സാഹിത്യം), നവാസ് ഹമീദ് കുട്ടി (വെൽഫെയർ ആൻഡ് ചാരിറ്റി), ശ്രീജിത്ത് കുമാർ (ശിശു യുവജന വിഭാഗം). നവാസ് ഹമീദ് കുട്ടി ഒഴികെ മറ്റു ഭാരവാഹികളെല്ലാവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പ് കമീഷണർമാരായി സി.ഐ. തമ്പി, സുലൈമാൻ ഷാ മുഹമ്മദ് എന്നിവരെയും ഓഡിറ്റർമാരായി ബൈജു ജി, ബാസിൽ ബഷീർ തുടങ്ങിയവരെയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.